അയൽവാസിയെ ആക്രമിച്ച പ്രതി അറസ്​റ്റിൽ

വിഴിഞ്ഞം: അയൽവാസിയെ ഉളികൊണ്ട് ആക്രമിച്ച് പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ. വെങ്ങാനൂർ ഞാറവിള വീട്ടിൽ ഷിബുവിനെയാണ് (36) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. അയൽവാസിയായ കക്കാക്കുഴി മേലരികത്ത് പുത്തൻവീട്ടിൽ അനിൽകുമാറിനെയാണ്(40) 2016 ജൂലൈ 10ന് രാത്രി ആക്രമിച്ച് പരിക്കേൽപിച്ചത്. സംഭവത്തിനു ശേഷം പ്രതി ഒളിവിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ യുവാവ് അറസ്റ്റിൽ വിഴിഞ്ഞം: ക്ഷേത്ര ഉത്സവ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉച്ചക്കട സ്വദേശി വിജീഷിനെയാണ് (32) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഉച്ചക്കട ജങ്ഷനിൽ കിടാരക്കുഴി ഇടിവിഴുന്നവിള ദേവീക്ഷേത്രത്തിൽ ദിക്ക് ബലിയോടനുബന്ധിച്ച് പുലർച്ച നാലിന് ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവനന്തപുരം സിറ്റി വിഴിഞ്ഞം പോർട്ട് ഡിറ്റാച്ച്മ​െൻറ് യൂനിറ്റിലെ കനിലിനെ (35) ആക്രമിച്ച് പരിക്കേൽപിച്ചകേസിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.