സ്വകാര്യവ്യക്തിയുടെ സ്ഥലം കൈയേറി ജലവകുപ്പ് പൈപ്പ് സ്ഥാപിച്ചെന്ന് പരാതി

*മതിൽ കെട്ടുന്നതിന് കുഴിയെടുത്തപ്പോഴാണ് തങ്ങളുടെ സ്ഥലത്ത് പൈപ്പുള്ളതായി ഉടമ അറിയുന്നത് പരവൂർ: മതിൽ കെട്ടുന്നതിന് കുഴിയെടുത്തപ്പോൾ വീട്ടുവളപ്പിലെ ജലവിതരണപൈപ്പ് തകർന്ന് വൻതോതിൽ കുടിവെള്ളം നഷ്ടപ്പെടുന്നു. പരവൂർ പാറയിൽക്കാവ് കോളനിയിൽ സുജിത്തി​െൻറ വീട്ടുവളപ്പലാണ് പൈപ്പ് തകർന്നത്. ഏതാനും വർഷം മുമ്പാണ് കോളനിക്കുള്ളിലേക്ക് കുടിവെള്ള കണക്ഷൻ നൽകിയത്. കോളനിക്കകത്തേക്കുള്ള വഴി കോൺക്രീറ്റ് ചെയ്തിരുന്നു. കണക്ഷനെടുക്കുന്ന അവസരത്തിൽ ഇവിടെ ബിജുവി​െൻറ പ്രായമായ ഭാര്യാ മാതാവ് മാത്രമാണ് താമസിച്ചിരുന്നത്. ഇവരുടെ അനുവാദം വാങ്ങാതെയാണ് പറമ്പിനകത്തുകൂടി ലൈനിട്ടതെന്നാണ് ബിജു പറയുന്നത്. ഇക്കാര്യം മറ്റാരും അറിഞ്ഞിരുന്നില്ല. മതിൽ കെട്ടുന്നതിനായി കുഴിയെടുക്കവെ പൈപ്പ് പൊട്ടി വെള്ളം ചാടിയപ്പോഴാണ് വിവരമറിയുന്നത്. പൈപ്പ് പറമ്പിനകത്തുനിന്ന് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വീട്ടുടമ ജലവിഭവവകുപ്പിന് പരാതി നൽകി. എന്നാൽ, പൈപ്പ് മാറ്റിസ്ഥാപിക്കണമെങ്കിൽ അതിനുള്ള എസ്റ്റിമേറ്റ് തയാറാക്കേണ്ടതുണ്ടെന്നും എസ്റ്റിമേറ്റ് തുക വീട്ടുടമ അടക്കണമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. കോളനിക്കകത്തേക്കുള്ള എല്ലാ വഴിയും നിലവിൽ വീതികൂട്ടുന്നതിനുള്ള പ്രവർത്തനം നടന്നുവരികയാണ്. ഇതിനാവശ്യമായ സ്ഥലം എടുത്തുകഴിഞ്ഞാണ് ബിജു മതിൽ കെട്ടുന്നതിനുള്ള പ്രവർത്തനം തുടങ്ങിയത്. വഴിക്ക് വീതി വർധിപ്പിക്കുന്നതിന് സ്ഥലമെടുത്തതിനും ഉള്ളിലാണ് കുടിവെള്ള പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. വീട്ടുവളപ്പിനുള്ളിൽക്കൂടി അനധികൃതമായി സ്ഥാപിച്ച പൈപ്പ് മാറ്റുന്നതിന് താൻ പണമടക്കണമെന്ന് പറയുന്നത് നീതികേടാണെന്നും തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ പറമ്പ് കൈയേറി പൈപ്പ് സ്ഥാപിച്ചവർക്കെതിരെ നടപടിവേണമെന്നും വീട്ടുടമ ആവശ്യപ്പെട്ടു. സി.പി.ഐ പാർട്ടി കോൺഗ്രസ്: ചിറക്കരയിൽ കൊയ്ത്തുത്സവം നടത്തി പാരിപ്പള്ളി: സി.പി.ഐ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണത്തിനുള്ള അരി സംഭരിക്കാൻ ചിറക്കരയിൽ കൊയ്ത്തുത്സവം നടത്തി. 25 മുതൽ 29 വരെ കൊല്ലത്ത് നടക്കുന്ന പാർട്ടി കോൺഗ്രസിനാവശ്യമായ അരി തദ്ദേശീയമായി ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ട് ഏതാനും മാസം മുമ്പാണ് ചിറക്കരത്താഴം ഏലായിൽ കൃഷിയിറക്കിയത്. കൊയ്ത്തുത്സവം സി.പി.ഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറി എൻ. സദാനന്ദൻപിള്ള ഉദ്ഘാടനം ചെയ്തു. എൽ.സി സെക്രട്ടറി ജയിൻകുമാർ, ജില്ല പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മായാ സുരേഷ്, ചിറക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുശീലാദേവി, പഞ്ചായത്ത് അംഗം ടി.ആർ. ദീപു, കെ.ജി. രാജപ്പൻ, സുഭാഷ് ചന്ദ്രബോസ്, ഉദയൻ, അനിൽകുമാർ, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ജപ്പാൻ കുടിവെള്ള പദ്ധതി: മന്ത്രിയും എം.എൽ.എയും വാക്കുപാലിക്കണം പരവൂർ: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രയോജനം വരുന്ന വേനൽക്കാലത്തിന് മുമ്പ് പരവൂരി​െൻറ എല്ലാ ഭാഗത്തും എത്തിക്കുമെന്ന് ഉറപ്പുനൽകിയ മന്ത്രി മാത്യു ടി. തോമസും ജി.എസ്. ജയലാൽ എം.എൽ.എയും വാക്കുപാലിക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറും നഗരസഭ കൗൺസിലറുമായ പരവൂർ സജീബ് ആവശ്യപ്പെട്ടു. കുടിവെള്ളക്ഷാമം രൂക്ഷമായ പൊഴിക്കര, കോങ്ങാൽ, കുറുമണ്ടൽ, കോട്ടപ്പുറം ഭാഗങ്ങളിലേക്ക് ജപ്പാൻ പദ്ധതി എത്തിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വേനൽ കടുക്കുന്നതിന് മുമ്പ് പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.