ബൈക്കും പണവും തട്ടിയെടുത്ത കേസ്: അന്വേഷണസംഘം കോയമ്പത്തൂരിൽ

ചവറ: കാറിലെത്തിയ ആക്രമിസംഘം യുവാവിനെ ആക്രമിച്ച് ബൈക്കും പണവും തട്ടിയെടുത്ത കേസിൽ ചവറ പൊലീസി​െൻറ നേതൃത്വത്തിെല അന്വേഷണ സംഘം തമിഴ് നാട്ടിലെ കോയമ്പത്തൂരിലെത്തി. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചതായാണ് സൂചന. കഴിഞ്ഞ അഞ്ചിനാണ് തഴവ കടത്തൂർ കാവിൽ മുനീറിനെ (35) ശങ്കരമംഗലം കോയിവിള റോഡിൽ കാരാളി ജങ്ഷന് സമീപം കാറിലെത്തിയ ഏഴംഗ സംഘം ആക്രമിച്ച് ബൈക്കും 50,000 രൂപയും കവർന്നത്. ബാങ്കിൽനിന്ന് പിൻവലിച്ച പണം ചവറയിലെ ബന്ധുവീട്ടിൽ നൽകാൻ വരവെ കാറിൽ എത്തിയ സംഘം ആക്രമിച്ച ശേഷം ബൈക്കും പണവും കവർന്നുവെന്നാണ് മുനീർ ചവറ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇയാളുടെ പരാതിയിൽ കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇയാളെ ഭീഷണിപ്പെടുത്തിയാണ് കൊണ്ടുവന്നതെന്നാണ് പൊലീസിനെ അറിയിച്ചത്. ഇയാളും പൊലീസ് നിരീക്ഷണത്തിലാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം കോയമ്പത്തൂരെത്തിയത്. സംഭവത്തിൽ വൻ റാക്കറ്റുണ്ടെന്ന സംശയത്തിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.