ഇല്ലാത്ത കക്കൂസി​െൻറ പേരിൽ വാർഡ് അംഗവും ഉദ്യോഗസ്ഥരും പണം തട്ടിയതായി പരാതി

പാറശ്ശാല: ഒ.ഡി.എഫ് പദ്ധതി പ്രകാരം പ്രദേശത്ത് നിർമിക്കാത്ത കക്കൂസി​െൻറ പേരിൽ വാർഡ് അംഗവും ഉദ്യോഗസ്ഥരും ഇതിനായി അനുവദിച്ച തുക തട്ടിയെടുത്തതായി പരാതി. കുന്നത്തുകാൽ പഞ്ചായത്തിലെ വണ്ടിത്തടം 16ാം വാർഡിലാണ് 2016-17 സാമ്പത്തിക വർഷത്തിൽ നിർമിക്കാത്ത കക്കൂസി​െൻറ പേരിൽ പണം തട്ടിയെടുത്തതായി സമീപവാസി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയത്. വണ്ടിത്തടം വാർഡിലെ ഗോപകുമാർ, രത്നമ്മ, എന്നിവരുടെ പോരിലാണ് കക്കൂസ് അനുവദിച്ചത്. ഇതിനിടെ ഗോപകുമാർ അസുഖം ബാധിച്ച് മരിച്ചു. രത്നമ്മക്ക് അനുവദിച്ച കക്കൂസ് നിർമിച്ചതുമില്ല. എന്നാൽ, ഇവർക്ക് കക്കൂസ് നിർമ്മിച്ചെന്ന് കാണിച്ച് വ്യാജരേഖയുണ്ടാക്കി ഗ്രാമസേവകനും വാർഡ് അംഗവും പണം തട്ടിയെടുക്കുകയായിരുെന്നന്നും രത്നമ്മ ഈ വാർഡിലെ താമസക്കാരി അെല്ലന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരൻ പഞ്ചായത്ത് സെക്രട്ടിയെ സമീപിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടർന്ന് വിവരാവകാശം കൊടുത്തപ്പോൾ കക്കൂസിനായി ഗോപകുമാറു രത്നമ്മയും 30,800 രൂപ കൈപ്പറ്റിയതായുള്ള രേഖകൾ ലഭിച്ചു. എന്നാൽ, തുക മേൽപ്പറഞ്ഞ രണ്ട് കക്ഷികൾക്കും ഇതുവരെയും ലഭിച്ചിട്ടില്ല. തുടർന്നാണ് വിജിലൻസിനെ കൊണ്ട് അന്വഷിപ്പിക്കണമെന്നാവശ്യപ്പെട്ട് വകുപ്പു മന്ത്രിക്ക് പരാതി നൽകിയത്. 2016-17 സാമ്പത്തിക വർഷത്തിൽ ഗ്രാമസഭ അംഗീകരിക്കാത്ത നിരവധി അനഹർക്ക് വ്യക്തിഗത ആനൂകൂല്യങ്ങൾ അനുവദിച്ചതായും, കൂടാതെ മൂവോട്ടുകോണം റോഡിൻരെ ഭിത്തി തകർന്നത് നിർമാണത്തിലെ അപാകതയാണെന്നും, വ്യാപക തട്ടിപ്പ് നടന്നതായും പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.