മഴ: ജില്ലയിൽ തകർന്നത് 315 വീടുകളെന്ന് പ്രാഥമിക കണക്ക്

തിരുവനന്തപുരം: ശനിയാഴ്ച വീശിയടിച്ച കാറ്റിലും മഴയിലും ജില്ലയിൽ തകർന്നത് 315 വീടുകൾ. 18 വീടുകൾ പൂർണമായും 297 വീടുകൾ ഭാഗികമായും തകർന്നതായാണ് ജില്ലാ കൺട്രോൾ റൂമി‍​െൻറ കണക്കുകൾ. എന്നാൽ, ഇതിെനക്കാളും രണ്ടിരട്ടി വീടുകൾ തകർന്നതായാണ് അനൗദ്യോഗിക കണക്കുകൾ. ഞായാറാഴ്ച ഓഫിസുകൾ അവധിയായതിനാൽ ജില്ലയിലെ കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം, ശനിയാഴ്ചത്തെ കാറ്റിൽ തകർന്ന ജില്ലയിലെ വൈദ്യുതിബന്ധം പൂർണമായി പുനഃസ്ഥാപിക്കാൻ ഞായറാഴ്ചയും കെ.എസ്.ഇ.ബിക്ക് കഴിഞ്ഞിട്ടില്ല. ജീവനക്കാരുടെ അഭാവമാണ് പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്. തിങ്കളാഴ്ച ഉച്ചയോടെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പി.എം.ജിയിൽ കൃഷിമന്ത്രി സുനിൽകുമാറി​െൻറ ഔദ്യോഗികവസതിക്ക് സമീപം മരം ഒടിഞ്ഞുവീണു. വേളി ടൂറിസ്റ്റ് വില്ലേജിന് സമീപം, ഒാൾസെയിൻറ്സ് കോളജിന് സമീപം, കോട്ടയ്ക്കകം കൊത്തളം, ബ്രഹ്മോസ് കോമ്പൗണ്ട് എന്നിവിടങ്ങളിൽ മരം വൈദ്യുതി പോസ്റ്റിൽ ഒടിഞ്ഞുവീണു. മണിക്കൂറുകൾ പണിപ്പെട്ടാണ് മരം മുറിച്ചുമാറ്റിയത്. തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുകയാണ്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപോകരുതെന്ന് മുന്നറിയിപ്പുണ്ട്. ശംഖുംമുഖം, പൂന്തുറ, വലിയതുറ, വിഴിഞ്ഞം, അഞ്ചുതെങ്ങ്, അടിമലത്തുറ, ചെറിയതുറ എന്നിവിടങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായത്. തിരമാലകൾ തീരത്തോടടുത്തെത്തി കൂടുതൽ ശക്തിയായി ആഞ്ഞടിക്കാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. തീരദേശങ്ങളിൽ വൈദ്യുതിബന്ധം മിക്കയിടങ്ങളിലും തകർന്നു. ഞായറാഴ്ച കഠിനംകുളം എൽ.പി സ്കൂളിൽ തുറന്ന ക്യാമ്പിൽ താമസിച്ച 40 പേരെ കഠിനംകുളം മുസ്ലിംപള്ളിയിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.