13 മേഖലകളിൽ സ്​റ്റാർട്ടപ്പുകൾക്ക് സഹായം: കെ.എസ്​.യു.എം 'ഐഡിയ ഡേ'-ക്ക്​ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം, ഗതാഗതം, റിയൽ എസ്റ്റേറ്റ്, ആരോഗ്യസംരക്ഷണം ഉൾപ്പെടെയുള്ള 13 സുപ്രധാനമേഖലകളിലെ സമഗ്രവികസനത്തിനുതകുന്ന സ്റ്റാർട്ടപ്പുകൾക്ക് നൂതനാശയങ്ങൾ സമർപ്പിക്കാൻ കേരള സ്റ്റാർട്ടപ് മിഷ​െൻറ അടുത്ത 'ഐഡിയ ഡേ'യിൽ അവസരമൊരുക്കുന്നു. 28 ന് ജില്ലയിൽ നടക്കുന്ന പതിനൊന്നാമത് 'ഐഡിയ ഡേ'ക്കായി 15 വരെ അപേക്ഷകൾ സമർപ്പിക്കാം. അഗ്രിടെക്, ബയോടെക്, എൻറർെപ്രെസ് റിസോഴ്സ് പ്ലാനിങ്, ഫിൻടെക്, ഗെയിമിങ്, പ്ലാറ്റ്ഫോം ആൻഡ്് അഗ്രിഗേറ്റർ, റീട്ടെയ്ൽ, റോബോട്ടിക്സ്, സോഫ്റ്റ്വെയർ സേവനം എന്നീ മേഖലകളിലൂന്നിയ ആശയങ്ങളും യുവസംരംഭകർക്ക് അവതരിപ്പിക്കാം. ഭാവി സാങ്കേതികവിദ്യയുൾപ്പെടെയുള്ള സംസ്ഥാനത്തെ സുപ്രധാന മേഖലകളിലെ സമഗ്രവളർച്ചക്ക് വഴിതെളിക്കുന്ന ആശയങ്ങൾ സമാഹരിച്ച് അവ യാഥാർഥ്യമാക്കാനായി സംസ്ഥാന സർക്കാറാണ് 'ഐഡിയ ഡേ' എന്ന ആശയം മുന്നോട്ടുെവച്ചിരിക്കുന്നത്. ഉൽപന്നഘട്ടം അനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് രണ്ടുലക്ഷം മുതൽ 12 ലക്ഷം വരെ ധനസഹായം ലഭിക്കും. മികച്ച ആശയങ്ങൾകൊണ്ടും യുവസംരംഭകരുടെ പങ്കാളിത്തംകൊണ്ടും 'ഐഡിയ ഡേ'യുടെ പത്തുപതിപ്പുകളും ശ്രദ്ധനേടിയിരുന്നു. 'ഐഡിയ ഡേ'യുടെ വിശദവിവരങ്ങൾ thtps://startupmiൈion.kerala.gov.in/pagse/ideaday എന്ന വെബ്സൈറ്റിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.