എലിപ്പനിക്കെതിരേ ജാഗ്രത നിര്‍ദേശം

* പ്രതിരോധ നടപടിയുമായി ജില്ല ഭരണകൂടം കൊല്ലം: ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പദ്ധതി ആരംഭിച്ചു. ജില്ല വ്യാപകമായി വാര്‍ഡ് തലത്തില്‍ പ്രതിരോധ മരുന്നു വിതരണവും പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടപ്പാക്കും. 17നകം നടപ്പാവുന്ന കര്‍മപദ്ധതിയാണ് ആദ്യ ഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ എലിപ്പനി ബാധിച്ചു മൂന്നുപേരാണ് മരിച്ചത്. 93 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ജൂണില്‍ 32 പേര്‍ക്കും ഈ മാസം ഇതുവരെ 18 പേര്‍ക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ല ഭരണകൂടം അടിയന്തര പ്രതിരോധ നടപടി തുടങ്ങിയത്. കോർപറേഷന്‍ പരിധിയില്‍ മുട്ടത്തറയിലും മാണിക്കല്‍, ചെങ്കല്‍ പഞ്ചായത്തുകളിലുമാണ് എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കരമന, വര്‍ക്കല, പനവൂര്‍, പെരിങ്ങമ്മല, മാറനല്ലൂര്‍, വിളപ്പില്‍, വിഴിഞ്ഞം, പുളിമാത്ത്, കല്ലറ, പരശുവയ്ക്കല്‍ എന്നിവിടങ്ങളിലായി 10 പേര്‍ക്ക് നിലവില്‍ രോഗം സംശയിക്കുന്നുണ്ട്. ഇവയടക്കം 30 പഞ്ചായത്തുകളിലും നെയ്യാറ്റിന്‍കര, നെടുമങ്ങാട് വര്‍ക്കല മുനിസിപ്പാലിറ്റികളിലും കോർപറേഷന്‍ പരിധിയിലെ 11 വാര്‍ഡുകളിലും ഈ വര്‍ഷം രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എലിപ്പനി സ്ഥിരീകരിച്ചവരില്‍ മിക്കവരും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടു ജോലിചെയ്യുന്നവരാണെന്ന് പ്രതിരോധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, കലക്ടര്‍ ഡോ. കെ. വാസുകി എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.പി. പ്രീത അറിയിച്ചു. കര്‍ഷകര്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കിടയില്‍ രോഗബാധ കൂടുതലായി കാണുന്നുണ്ടെന്നും ഡി.എം.ഒ പറഞ്ഞു. ഇതു മുന്‍നിര്‍ത്തി ഈ രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എലിപ്പനി പ്രതിരോധത്തിന് വാക്‌സിനുകള്‍ നല്‍കുന്നതിന് ആരോഗ്യ വകുപ്പിനെ യോഗം ചുമതലപ്പെടുത്തി. ജില്ല ദുരന്തര നിവാരണ ഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ച് ഇവര്‍ക്കു പ്രത്യേക കൈയുറകളും കാലുറകളും നല്‍കും. എലി നശീകരണ പ്രവര്‍ത്തനങ്ങളും വ്യാപകമായി നടപ്പാക്കും. പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതി​െൻറ ഭാഗമായി 12, 13 തീയതികളില്‍ പഞ്ചായത്ത്, കോര്‍പറേഷന്‍ തലങ്ങളില്‍ യോഗങ്ങള്‍ വിളിക്കും. 14നു ജില്ല വ്യാപകമായി എലിപ്പനി പ്രതിരോധ മാര്‍ഗങ്ങളെ സംബന്ധിച്ച് അനൗണ്‍സ്‌മ​െൻറ്നടത്തും. 16ന് സ്‌കൂള്‍ അസംബ്ലിയില്‍ എലിപ്പനി പ്രതിരോധത്തെക്കുറിച്ച് വിദ്യാര്‍ഥികൾക്ക് അവബോധം നല്‍കും. 17ന് വാര്‍ഡ് തലത്തില്‍ സന്നാഹ കമ്മിറ്റികള്‍ രൂപവത്കരിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് അംഗം വി. രഞ്ജിത്ത്, ജില്ല ലേബര്‍ ഓഫിസര്‍ ജെ. സത്യദാസ്, പൊതുജനാരോഗ്യ വിഭാഗം അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീന, അസിസ്റ്റൻറ് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. നീന റാണി, ആരോഗ്യകേരളം ജില്ല കോഓഡിനേറ്റര്‍ ഡോ. പി.വി. അരുണ്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. എ. ശശികുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഹില്‍ക് രാജ്, തൊഴിലുറപ്പ് പദ്ധതി കോഓഡിനേറ്റര്‍ ചന്ദ്രശേഖരന്‍ നായര്‍, സാക്ഷരത മിഷന്‍ ജില്ല കോഓഡിനേറ്റര്‍ പ്രശാന്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.