പുത്തൻ യൂനിഫോമണിഞ്ഞ്​ മ​​ൃദുൽ യാത്രയായി സുമനസ്സുകളുടെ കനിവിന്​ കാത്തുനിൽക്കാതെ

ചിത്രം പോത്തൻേകാട്: ഒരാഴ്ചയായി നാടാകെ പ്രാർഥനയിൽ മുഴുകിയിട്ടും ഫലമുണ്ടായില്ല. വെള്ളിയാഴ്ച പുത്തൻ യൂനിഫോമിട്ട് മൃദുൽമുരളി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. പെെട്ടന്നുണ്ടായ പനി കലശലായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുരുക്കുംപുഴ മുല്ലശ്ശേരി എസ്.ആർ ഭവനിൽ മുരളി-സുജിത ദമ്പതികളുടെ മകൻ മൃദുൽ (13)ന് കരൾേരാഗമാണെന്ന് കണ്ടെത്തിയത്. അടിയന്തര കരൾ ശസ്ത്രക്രിയക്ക് നിർദേശിച്ചിരുന്നു. 40 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും ഡോക്ടർമാർ അറിയിച്ചു. ഹൃദ്രോഗിയായ പിതാവ് ഉൾപ്പെടുന്ന നിർധനകുടുംബത്തി​െൻറ വാർത്ത വ്യാഴാഴ്ച മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ സുമനസ്സുകളുടെ കനിവിനായി കാത്തുനിൽക്കാതെ വെള്ളിയാഴ്ച പുലർച്ചെ മൃദുൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇൗ വർഷം സ്കൂളിൽനിന്ന് ലഭിച്ച യൂനിഫോം തയ്ക്കാൻ ഏൽപിച്ചിരുന്നുവെങ്കിലും വെള്ളിയാഴ്ചയാണ് മൃദുലിന് ലഭിച്ചത്. മൃദുലി​െൻറ ശരീരം ഒരുനോക്ക് കാണാനാകതെ സഹപാഠികളും അധ്യാപകരുമടക്കമുള്ളവർ വിതുമ്പി. വ്യാഴാഴ്ച വൈകീട്ട് ഡെപ്യൂട്ടി സ്പീക്കർ വി. ശശിയടക്കമുള്ള ജനപ്രതിനിധികൾ മുരുക്കുംപുഴ സ​െൻറ് അഗസ്റ്റിൻ സ്കൂളിൽ ഒത്തുകൂടി ചികിത്സാസഹായം ശേഖരിക്കാൻ ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ നാടി​െൻറ ശ്രമവും നാട്ടുകാരുടെ പ്രാർഥനയും വെറുതെയായി. സ​െൻറ് അഗസ്റ്റിൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരൻ: മുരളി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.