റോഡ് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു; കരാറുകാരനെതിരെ പരാതിയുമായി നാട്ടുകാർ

ചവറ: കരാറുകാരൻ റോഡ് നിർമാണപ്രവൃത്തി ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് അംഗത്തി​െൻറ നേതൃത്വത്തിൽ ചവറ ബി.ഡി.ഒ ഡി. പ്രസന്നൻപിള്ളക്ക് മുമ്പിൽ പ്രതിഷേധസമരം. പന്മന വടക്കുംതല വിളക്കുമാടം -കഞ്ചവന റോഡി​െൻറ നിർമാണ പ്രവർത്തനങ്ങളാണ് പദ്ധതി ഏറ്റെടുത്തയാൾ പാതിവഴിയിൽ ഉപേക്ഷിച്ചത്. ഉണ്ടായിരുന്ന റോഡ് കുത്തിപ്പൊളിച്ച് മെറ്റൽ പാകിയെങ്കിലും തുടർ നിർമാണ പ്രവർത്തികൾ ചെയ്യാതെ യാത്രക്കാരെയും നാട്ടുകാരെയും വലക്കുകയാണെന്ന് ഗ്രാമപഞ്ചായത്തംഗം കൊച്ചൊറ്റയിൽ റഷീന പറഞ്ഞു. ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും ഇവിടെ അപകടത്തിൽപെടുകയും ചെയ്യുന്നുണ്ട്. 60 പേർ ഒപ്പിട്ട പരാതി എക്സിക്യൂട്ടിവ് എൻജിനീയർക്ക് നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രതിഷേധക്കാർ ചവറ ബി.ഡി.ഒയോട് പറഞ്ഞു. രണ്ട് ഫണ്ടുകളിലായി 12 ലക്ഷം രൂപയാണ് റോഡ് നിർമാണത്തിന് നൽകിയത്. സംഭവമറിഞ്ഞ് ആർ.എസ്.പി വടക്കുംതല കമ്മിറ്റി പ്രതിഷേധക്കാർക്ക് പിന്തുണയുമായി രംഗത്തുവന്നു. കരാറുകാരന് നോട്ടീസ് നൽകി ഉടൻ നിർമാണ പ്രവൃത്തി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കാമെന്ന് ബി.ഡി.ഒ നൽകിയ ഉറപ്പിലാണ് പ്രതിഷേധക്കാർ മടങ്ങിയത്. സി. ഉണ്ണിക്കൃഷ്ണൻ, ജെ. അനിൽ, സദാശിവൻ, എസ്.എച്ച്.എ സലിം, തങ്ങൾക്കുഞ്ഞ്, നിഷ, സഫിയത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ അനിൽ ഭരതൻ, രകേഷ് എന്നിവർ നേതൃത്വം നൽകി. നബാർഡ് സംഘം സന്ദർശനം നടത്തി -ചിത്രം - കൊല്ലം: കൊല്ലത്തെ സഹകരണ ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്താൻ നബാർഡ് സംഘം കൊല്ലൂർവിള സർവിസ് സഹകരണ ബാങ്കിൽ സന്ദർശനം നടത്തി. എ.ടി.എം, ആർ.ടി.ജി.എസ്, വിസ പ്രീപെയ്ഡ് കാർഡ്, സഞ്ചരിക്കുന്ന ബാങ്ക്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ പ്രവർത്തനം പ്രശംസനീമാണെന്ന് നബാർഡ് എ.ജി.എം വി.കെ. ജമൂദ പറഞ്ഞു. ചിറ്റുമൂല റെയിൽവേ ഗേറ്റിലെ റോഡ് തകർന്നു; ഗതാഗതക്കുരുക്കും യാത്രാദുരിതവും ഏറി -ചിത്രം - *റെയിൽവേ മേൽപാലം നിർമിക്കാൻ നടപടി എടുക്കാതെ അധികൃതർ കരുനാഗപ്പള്ളി: പുതിയകാവ് ചക്കുവള്ളി റോഡിൽ ചിറ്റുമൂല റെയിൽവേ ഗേറ്റിലൂടെയുള്ള വാഹന ഗതാഗതം ദുരിതമായി. തകർന്നുകിടക്കുന്ന ട്രാക്കിലൂടെ വാഹനങ്ങൾ തള്ളിക്കയറ്റേണ്ട സ്ഥിതിയാണ്. ട്രെയിൻ കടന്നുപോകുന്നതിന് ഗേറ്റ് അടച്ച് തുറക്കുമ്പോൾ വാഹനങ്ങൾ ഇരുവശവും കടക്കാൻ വലിയ ബുദ്ധിമുട്ടുണ്ട്. ഇതിനിടയിൽ ഇരുചക്ര, -മുച്ചക്ര വാഹനങ്ങൾ മറിഞ്ഞ് അപകടങ്ങളും പതിവാണ്. കഴിഞ്ഞ ആറുമാസമായി ഇതാണ് അവസ്ഥ. ഇതിനിടെ രണ്ട് ദിവസം മുമ്പ് വീണ്ടും ട്രാക്കിലെ കട്ടകൾ ബലപ്പെടുത്തുന്നതിന് ഗേറ്റ് അടച്ചിട്ട് നാല് ദിവസം അറ്റകുറ്റപ്പണികൾ ചെയ്തിരുന്നു. ഇതോടെ മെറ്റലും സ്ലാബുകളും കൂടുതൽ ഇളകി ട്രാക്കിലെ റോഡ് കുണ്ടുംകുഴിയായി മാറി. തിരക്കേറിയ ഇത് വഴിയുള്ള യാത്ര നാല് ദിവസം അറ്റകുറ്റപ്പണി മൂലം തടസ്സപ്പെട്ടിരുന്നു. ട്രാക്കിൽപെട്ട് കുരുങ്ങി കിടക്കുന്ന വാഹനങ്ങൾ യാത്രക്കാരും പരിസരവാസികളും തള്ളിക്കയറ്റി കുഴി കടത്തി ട്രാക്കിന് പുറെത്തത്തിക്കുകയാണ് ഇപ്പോൾ. വീണ്ടും ട്രെയിൻ വരാൻ സിഗ്നലാകുമ്പോൾ ഗേറ്റടക്കും. ഇതോടെ ഭൂരിഭാഗം വാഹനങ്ങളും ഇരുവശവും കുരുങ്ങിക്കിടക്കുന്ന അവസ്ഥയാകും. സംസ്ഥാന റോഡായതിനാൽ ഗേറ്റടക്കുമ്പോൾ വൻതിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. അതേസമയം ഇത്രയൊക്കെ ഗതാഗതപ്രശ്നങ്ങൾ ഉണ്ടായിട്ടും ഇവിടേക്കായി അനുവദിച്ച റെയിൽവേ മേൽപാലം നിർമിക്കാൻ അധികൃതർ നടപടികൾ തുടങ്ങിയിട്ടില്ല. യാത്രദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് റെയിവേക്കെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.