കരിക്കകം ദുരന്തത്തിന് ഏഴാണ്ട്; കുരുന്നുകൾക്ക് നാടിെൻറ സ്​മരണാഞ്ജലി

തിരുവനന്തപുരം: കരിക്കകത്ത് പാർവതി പുത്തനാറിൽ സ്കൂൾ വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞ കുരുന്നുകൾക്ക് ഏഴാം വർഷവും നാട് കണ്ണീരോടെ സ്മരണാഞ്ജലി അർപ്പിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. സ്മൃതിമണ്ഡപത്തിന് സമീപം ബാലഗോകുലം ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു. ചടങ്ങ് ബി.ജെ.പി നേതാവ് എം.എസ്. കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് പുഷ്പാഞ്ജലിയും നടന്നു. അപകടത്തിൽ രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഇർഫാ​െൻറ വീട്ടിലെത്തി പ്രവർത്തകർ കളിപ്പാട്ടം സമ്മാനിച്ചു. കൗൺസിലർ ഹിമ സിജി, ബി.ജെ.പി നേതാക്കളായ ഡി.ജി. കുമാരൻ, സജിത്, ബാലഗോകുലം മേഖല പ്രസിഡൻറ് മുക്കംപാലമൂട് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐയും സ്മരണാഞ്ജലി സംഘടിപ്പിച്ചു. മുൻ കൗൺസിലർ സുരേഷ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം മുരളി, ഡി.വൈ.എഫ്.െഎ ലോക്കൽ കമ്മിറ്റി സെക്രട്ടറി സജി എന്നിവർ നേതൃത്വം നൽകി. 2011ലാണ് സ്കൂൾ വാൻ പാർവതി പുത്തനാറിൽ മറിഞ്ഞ് ആറ് കുരുന്നുകളും ആയയും ദാരുണമായി മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.