പരിസ്​ഥിതിലോല മേഖലയിൽ വയൽ നികത്തുന്നു; അധികൃതർക്ക്​ മൗനം

ശാസ്താംകോട്ട: ശുദ്ധജല തടാകത്തിലെ ജല സാന്നിധ്യം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന പടിഞ്ഞാറെ കല്ലട ഇടിയാട്ടുപുറം ഏലായിൽ വൻ തോതിൽ വയൽ നികത്തുന്നു. ഉരുളൻ കല്ലുകൾ കൊണ്ട് ഇൗടി കെട്ടിയും ഗ്രാവൽ നിറച്ചും നടത്തുന്ന നികത്തലിനെതിരെ കുന്നത്തൂർ താലൂക്ക് ഒാഫിസിൽ പരാതിപ്പെട്ടാൽ പരാതിക്കാരുടെ ഫോൺ നമ്പർ അടക്കം ഉടൻ തന്നെ കരാറുകാർക്ക് കൈമാറുന്നതായും പറയുന്നു. പരാതിക്കാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതും പതിവാണ്. ശാസ്താംകോട്ട ശുദ്ധജലതടാകത്തി​െൻറ ഭൂഗർഭ നീരുറവകളെ സംരക്ഷിച്ചുനിർത്തുന്ന ഏലായാണിത്. തടാകത്തിൽ നിന്ന് വാരകൾ മാത്രമാണ് ഏലായിലേക്കുള്ള അകലം. കല്ലടയാറും ശാസ്താംകോട്ട തടാകവുമായി ബന്ധിപ്പിക്കുന്ന കണ്ണിയും ഇൗ ഏലായാണ്. ഇത്രയേറെ പാരിസ്ഥിതിക പ്രധാന്യമുള്ള ഇടമാണ് വീട് നിർമിക്കാനെന്ന പേരിൽ നികത്തുന്നത്. ഏക്കർ കണക്കിന് വയൽ പ്രദേശം ഇതിനകം ഇൗടി കെട്ടി തിരിച്ചുകഴിഞ്ഞു. ഇതു കാരണം കർഷകർക്ക് ട്രാക്ടർ ഇറക്കാനും മറ്റും കഴിയുന്നുമില്ല. നികത്തലിനെതിരെ കുന്നത്തൂർ താലൂക്ക് ഒാഫിസിൽ പരാതിപ്പെട്ടാൽ വിപരീതനുഭവമാണ് ഉണ്ടാകുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. 400 ഏക്കറിലധികം ഉണ്ടായിരുന്ന ഇടിയാട്ടുപുറം ഏലായുടെ ഇന്നത്തെ വിസ്തൃതി അതി​െൻറ പകുതിയിലും താഴെയാണ്. ഇൗ സ്ഥിതി നിലനിൽക്കെയാണ് അധികൃതരുടെ മൗനാനുവാദത്തോടെയുള്ള നികത്തൽ പുേരാഗമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.