യുവാവിന്​ കുത്തേറ്റ സംഭവം: പ്രതികൾ പിടിയിൽ

തിരുവനന്തപുരം: നേമം നരിയാപുരം സ്വേദശി മിഥുൻ ഹരിക്ക് കുത്തേറ്റ സംഭവത്തിൽ കരമന നീറമൺകര സ്വദേശി വിജയരാജ് (18), പൂന്തോപ്പ് സ്വദേശികളായ സൂരജ് (19), സനോജ് (19) എന്നിവരെ കരമന എസ്.െഎ ആർ.എസ്. ശ്രീകാന്തി​െൻറ നേതൃത്വത്തിൽ പിടികൂടി. പൊലീസുകാരായ രാകേഷ്കുമാർ, സുമേഷ്, രാജ്യലക്ഷ്മൺ എന്നിവർ ചേർന്ന് പ്രാവച്ചമ്പലം ഭാഗത്തുനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കൾ തമ്മിലെ തർക്കം തടയാനെത്തിയപ്പോഴാണ് യുവാവിന് കുത്തേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.