ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താൻ ബലാത്സംഗത്തെ കരുവാക്കുന്നു ^സി.പി.​െഎ

ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താൻ ബലാത്സംഗത്തെ കരുവാക്കുന്നു -സി.പി.െഎ കൊല്ലം: രാജ്യത്ത് ന്യൂനപക്ഷങ്ങളില്‍ ഭീതി പരത്താനായി ബലാത്സംഗത്തെ കരുവാക്കുന്ന വര്‍ഗീയ ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം. കഠ്‌വ, ഉന്നാവ് സംഭവങ്ങള്‍ ഇതിന് അടിവരയിടുന്നു. തങ്ങള്‍ക്കെതിരെ നീങ്ങിയാല്‍ ഇതായിരിക്കും അനുഭവമെന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താനും ന്യൂനപക്ഷ സമുദായങ്ങളില്‍ ഭീതി വിതയ്ക്കാനുമുദ്ദേശിച്ചാണ് പല സംഭവങ്ങളും അരങ്ങേറുന്നത്. ഇത്തരം സംഭവങ്ങളിലെ പ്രതികളെ പിന്തുണക്കുകയാണ് ബി.ജെ.പി നേതാക്കളും ഉദ്യോഗസ്ഥരും. ദലിത് വിഭാഗങ്ങള്‍ക്കെതിരേയും ഇതേ തന്ത്രമാണ് അവലംബിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഠ്‌വ സംഭവത്തില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനെപ്പോലും തടസ്സപ്പെടുത്താനാണ് ബി.ജെ.പിയോട് ആഭിമുഖ്യമുള്ള ജമ്മുവിലെ അഭിഭാഷകര്‍ ശ്രമിച്ചത്. ജമ്മുമേഖലയില്‍നിന്ന് മുസ്ലിംകളെ പലായനം ചെയ്യിക്കുക എന്നതായിരുന്നു ക്രൂരമായ കുറ്റകൃത്യത്തിന് പിന്നിലെ ഉദ്ദേശ്യം. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ നിയമമുണ്ടെങ്കിലും അതു നടപ്പാക്കുന്ന കാര്യത്തില്‍ തികഞ്ഞ പരാജയമാണ് സർക്കാർ. വിവിധ മേഖലകളില്‍ 'കാസ്റ്റിങ് കൗച്ച്' നിലവിലുള്ള കാര്യം അടുത്തിടെ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ദുരഭിമാനക്കൊല വ്യാപകമായി. ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. പ്രതിരോധ രംഗത്ത് വിദേശ ആയുധ ഉല്‍പാദകരെയും സ്വകാര്യകോർപറേറ്റ് ഭീമന്മാരെയും അനുവദിക്കുന്ന കേന്ദ്രസര്‍ക്കാറി​െൻറ പുതിയ പ്രതിരോധ നയത്തെ പാര്‍ട്ടികോണ്‍ഗ്രസ് അപലപിച്ചു. തന്ത്രപ്രധാനമായ മേഖലകളില്‍ കടന്നുകയറാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. പ്രതിരോധമേഖലയിലെ ഉല്‍പാദനം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാറി​െൻറ നീക്കത്തെ എന്തുവിലകൊടുത്തും എതിര്‍ക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു. കൊറിയൻ ഉച്ചകോടി സ്വാഗതാർഹം കൊല്ലം: െഡമോക്രാറ്റിക് പീപിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയയും (ഉത്തര കൊറിയ), റിപ്പബ്ലിക് ഓഫ് കൊറിയയും (ദക്ഷിണകൊറിയ) തമ്മില്‍ നടന്ന ഉച്ചകോടിയെ പാര്‍ട്ടികോണ്‍ഗ്രസ് സ്വാഗതം ചെയ്തു. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനത്തിേൻറതായ പുതിയ അന്തരീക്ഷത്തിന് ഇതു വഴിതെളിക്കുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. പുതിയ സംഭവവികാസങ്ങള്‍ അമേരിക്കയെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. അതുമൂലം സമാധാനശ്രമങ്ങളെ തുരങ്കം വെക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ജാഗരൂകരായിരിക്കണമെന്നും പാര്‍ട്ടികോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളിലും പൗരാവകാശ ധ്വംസനങ്ങളിലും പാര്‍ട്ടികോണ്‍ഗ്രസ് ഉത്കണ്ഠ രേഖപ്പെടുത്തി. ഫലസ്തീന്‍ ജനത നടത്തുന്ന ധീരോദാത്തമായ പോരാട്ടങ്ങള്‍ക്ക് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.