ഇസ്​മ​യിലി​െൻറ പരാതി സംബന്ധിച്ച്​ കൺട്രോൾ കമീഷൻ റിപ്പോർട്ടിൽ പരാമർശമില്ല

കൊല്ലം: സംസ്ഥാന സമ്മേളനത്തിൽ തനിക്കെതിരായ കൺട്രോൾ കമീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തിയത് സംബന്ധിച്ച് കെ.ഇ. ഇസ്മയിൽ സമർപ്പിച്ച പരാതിയെക്കുറിച്ച് പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കൺട്രോൾ കമീഷൻ റിപ്പോർട്ടിൽ പരാമർശമില്ല. സംസ്ഥാന സമ്മേളനത്തിൽ രാഷ്ട്രീയ സംഘടന റിപ്പോർട്ടുകൾക്കൊപ്പം കൺട്രോൾ കമീഷൻ റിപ്പോർട്ടും പ്രവർത്തകർക്ക് കൈമാറിയിുന്നു.തുടർന്ന് വിശദാംശങ്ങൾ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇസ്മയിൽ നടത്തിയ വിദേശയാത്ര, പണപ്പിരിവ് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിസ്ഥാനത്ത് നിർത്തുന്നതായിരുന്നു പരാമർശങ്ങൾ. അത് ചോദ്യം ചെയ്താണ് ഇസ്മയിൽ കൺട്രോൾ കമീഷന് പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.