ഹെൽത്ത് വിഭാഗം പരിശോധന പ്ലാസ്​റ്റിക് കപ്പുകൾ, കവറുകൾ പിടിച്ചെടുത്തു

നെടുമങ്ങാട്: നഗരസഭ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിൽ നിരോധിച്ച പ്ലാസ്റ്റിക് കപ്പുകൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവ വ്യാപമായി പിടിച്ചെടുത്തു. കഴിഞ്ഞ മാസമാണ് നെടുമങ്ങാട് നഗരസഭ ഗ്രീൻ േപ്രാട്ടോകോൾ പ്രഖ്യാപിച്ചത്. അതിന് ശേഷം നിരോധിത പ്ലാസ്റ്റിക്കിനെതിരെ കർശന നടപടികൾ സ്വീകരിച്ചിരുന്നു. 40 കടകളിൽനിന്നായി 500 കി.ഗ്രാം പ്ലാസ്റ്റിക് പിടിച്ചെടുത്തു. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി ബീന എസ്. കുമാർ അറിയിച്ചു. അതേസമയം, നഗരസഭയുടെ ഹരിതകർമസേനയുടെ പ്ലാസ്റ്റിക് ശേഖരണം മേേയാടെ ആരംഭിക്കും. തുടർന്ന് പ്ലാസ്റ്റിക് ശേഖരിച്ച് നഗരസഭയുടെതന്നെ നേരിട്ടു നടത്തുന്ന യൂനിറ്റിൽ േപ്രാസസ് ചെയ്ത് ക്ലീൻകേരള കമ്പനിക്ക് നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.