നെടുമങ്ങാട്

: പൊതു വിദ്യാഭ്യാസ യജ്ഞത്തി​െൻറ ഭാഗമായി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് സ്കൂൾ ആകുന്നു. സ്കൂളി​െൻറ അക്കാദമിക് നിലവാരവും പശ്ചാത്തല സൗകര്യങ്ങളും വരും വർഷങ്ങളിൽ ഉയർത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്മാർട്ട് ക്ലാസ് റൂമുകൾ, മൾട്ടി മീഡിയ തിയറ്റർ സമുച്ചയം, കോൺഫറൻസ് ഹാൾ, അത്യാധുനിക ലൈബ്രറി, റീഡിങ് റൂം, ലാബുകൾ ടാലൻറ് ലാബുകൾ, ലാംഗ്വേജ് ലാബുകൾ, മത്സര ഗ്രൗണ്ടുകൾ തുടങ്ങിയ ഭൗതിക സൗകര്യങ്ങൾ സ്കൂളിൽ നിർമിക്കും. പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി 12 കോടി രൂപയുടെ മൂന്നു ഘട്ടങ്ങളായുള്ള നിർമാണ പ്രവർത്തനങ്ങൾക്കാണ് വിദഗ്ധ സമിതികളായ കൈറ്റും വാപ്‌കോസും രൂപരേഖ തയാറാക്കിയിട്ടുള്ളത്. കിഫ്ബിയിൽനിന്ന് അഞ്ച് കോടി രൂപ ഗവൺമ​െൻറ് വിഹിതമായി അനുവദിച്ചിട്ടുണ്ട്. ബാക്കി തുക വിവിധ മേഖലകളിൽ നിന്ന് സമാഹരിക്കാനാണ് തീരുമാനം. ഇതിനായി വിപുലമായ സംഘാടക സമിതിയും രൂപവത്കരിച്ചു. ഒന്നര വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിർമാണ പ്രവർത്തനങ്ങൾ നടത്താനായി സ്ഥലം ഏറ്റെടുക്കുമ്പോൾ നഷ്ടമാകുന്ന ക്ലാസ് മുറികൾക്ക് പകരം മുനിസിപ്പൽ ഫണ്ട് ഉപയോഗിച്ച് താൽക്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തും. സ്കൂൾ ഹൈടെക്കാക്കി മാറ്റുന്നതി​െൻറ നിർമാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനകർമം 30ന് വൈകുന്നേരം നാലിന് സ്കൂൾ അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.