ക്രമവിരുദ്ധ നിയമനം: ശങ്കർ റെഡ്​ഡിക്കെതിരായ പരാതിയിൽ കഴമ്പില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം: മുൻ വിജിലൻസ് മേധാവി ശങ്കർ റെഡ്ഡിയെ നിയമിച്ചതിൽ അഴിമതി ഉണ്ടെന്ന പരാതിക്ക് പ്രസക്തിയില്ലെന്ന് വിജിലൻസ്. ക്രമവിരുദ്ധ നിയമനേക്കസിൽ ശങ്കർ റെഡ്ഡിക്ക് വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് തള്ളണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുമ്പോഴാണ് വിജിലൻസ് നിയമോപദേശകൻ ഇക്കാര്യം പ്രത്യേക വിജിലൻസ് കോടതിയെ അറിയിച്ചത്. സർക്കാറി​െൻറ ഉത്തരവ് പ്രകാരമായിരുന്നു നിയമനം. നിയമനത്തിൽ അട്ടിമറി നടന്നതായി തെളിവില്ലെന്ന് വിജിലൻസ് അറിയിച്ചു. എന്നാൽ, മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കത്തി​െൻറ അടിസ്ഥാനത്തിലാണ് നിയമനമെന്നും നിരവധി ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ നിലവിലുള്ളപ്പോഴാണ് ക്രമവിരുദ്ധമായി നിയമനം നടത്തിയതെന്നും പരാതിക്കാരൻ പായ്ച്ചിറ നവാസ് വാദിച്ചു. സർക്കാർ ഉത്തരവുകൾ ചോദ്യം ചെയ്യാൻ വിജിലൻസ് കോടതിക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ഹരജിയിൽ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും. കണ്ണൂർ വിമാനത്താവളം അഴിമതിക്കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ റിപ്പോർട്ട് നൽകിയതിന് പ്രതിഫലമായിട്ടാണ് വിജിലൻസ് മേധാവി നിയമനമെന്നാണ് പരാതിക്കാര​െൻറ ആരോപണം. ശങ്കർ റെഡ്ഡി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, അഡീ. ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരാണ് എതിർകക്ഷികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.