തൃക്കരുവയിൽ എം.എല്‍.എയുടെ പരാതിപരിഹാര അദാലത്

കൊല്ലം: മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍നിന്ന് നേരിട്ടറിയുന്നതിനും പരാതികളും നിര്‍ദേശങ്ങളും നിവേദനങ്ങളും സ്വീകരിക്കുന്നതിനും മണ്ഡലത്തിലെ ഏഴ്‌ കേന്ദ്രങ്ങളില്‍ അദാലത് നടത്തുമെന്ന് എം. മുകേഷ് എം.എൽ.എ അറിയിച്ചു. തൃക്കരുവ, പനയം, മങ്ങാട്, കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, തൃക്കടവൂര്‍, തോമസ് സ്റ്റീഫന്‍ തുരുത്ത് എന്നിവിടങ്ങളിലാണ് അദാലത് നടത്തുന്നത്. ഒന്നാംഘട്ടമായി വ്യാഴാഴ്ച രാവിലെ 10 മുതല്‍ തൃക്കരുവ പഞ്ചായത്തിലെ കാഞ്ഞാവെളി പ്രതിഭാ ആര്‍ട്ട്‌സ്‌ ആൻഡ് സ്പോര്‍ട്ട്‌സ് ക്ലബിൽ അദാലത് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.