പുനലൂരിൽ റെയിൽവേ അടിപ്പാതക്ക് സാധ്യത തെളിയുന്നു

പുനലൂർ: പുനലൂരിൽ ഏറെ വിവാദമായ റെയിൽവേ അടിപ്പാത പൂർത്തിയാക്കാൻ സാധ്യത തെളിഞ്ഞു. സ്ഥലം ഏറ്റെടുക്കാൻ അടിയന്തര നടപടി ഉണ്ടായാൽ താമസിയാതെ പാതയുടെ പണി പൂർത്തിയാക്കി വാഹനങ്ങൾ തിരിച്ചുവിടാനാകും. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ യൂനിറ്റ് ബുധനാഴ്ച പുനലൂർ താലൂക്ക് ഓഫിസിൽ നടത്തിയ പൊതുജനഹിത വിചാരണയിൽ ഇത് സംബന്ധിച്ച് ധാരണയായി. വസ്തു ഉടമകൾ, ഇവിടെയുള്ള കടക്കാരും താമസക്കാരും തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് വിചാരണ നടത്തിയത്. സർക്കാർ നിശ്ചിയിച്ചിരിക്കുന്ന നഷ്ടപരിഹാരം വർധിപ്പിച്ചാൽ ഭൂമി വിട്ടുകൊടുക്കാൻ ഉടമകൾ സന്നദ്ധത അറിയിച്ചു. ഏഴുസർവേ നമ്പറുകളിലായി 12 സ​െൻറ് ഭൂമിയാണ് അടിപ്പാതക്ക് വേണ്ടത്. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ ഈ പദ്ധതി നടപ്പാക്കാൻ 3.74 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ഏറ്റെടുക്കുന്ന ഭൂമിക്ക് സ​െൻറ് ഒന്നിന് ഏട്ടരലക്ഷം രൂപവരെ നൽകാൻ അധികൃതർ തയാറാണ്. എന്നാൽ, ഭൂഉടമകൾ സ​െൻറിന് 15 ലക്ഷം രൂപയാ‍ണ് ആവശ്യപ്പെടുന്നത്. ഇന്നലത്തെ വിചാരണക്കെത്തിയ വസ്തു ഉടമകൾ ഇത്രയുംതുക വേണമെന്ന നിലപാട് ആവർത്തിച്ചു. ഒരു ഭൂഉടമക്ക് ഇവിടുള്ള ആറര സ​െൻറ് ഭൂമിയിൽ നാലു സ​െൻറാണ് പാതക്കായി ഏറ്റെടുക്കുന്നത്. ബാക്കിവരുന്ന ഭൂമി പ്രയോജനപ്പെടുത്താൻ കഴിയാത്തതിനാൽ ഇത് കൂടി ഏറ്റെടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടു. ഏറ്റെടുക്കുന്നതും പുറമ്പോക്കിലുമുള്ള ഭൂമിയിൽ വളരെ കാലമായി താമസിക്കുന്നവരും കട നടത്തുന്നവരുമായ 13 കടക്കാർ യോഗത്തിൽ എത്തിയിരുന്നു. ഇവരിൽ അഞ്ച് കടകൾ അടിയന്തരമായി ഒഴിയേണ്ടതുള്ളതിനാൽ പൊതുമരാമത്ത് നോട്ടീസ് നൽകിയിരുന്നു. ബാക്കിയുള്ള കടകൾ ഇപ്പോൾ ഒഴിയേണ്ടതില്ല. നോട്ടീസ് ലഭിച്ചവർ മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ടിട്ടുണ്ട്. അടിപ്പാത സംരക്ഷണ സമിതി അംഗങ്ങളും യോഗത്തിൽ എത്തി പാത പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം മുൻനിർത്തി സമിതി ശേഖരിച്ച പൊതുജനങ്ങളുടെ ഒപ്പും നിവേദനവും പ്രസിഡൻറ് എ.കെ. നസീർ, സെക്രട്ടറി വിൽസൻ എന്നിവർ അധികൃതർ കൈമാറി. വിചാരണ സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ കലക്ടർക്ക് കൈമാറുമെന്ന് പ്രോജക്ട് ഡയറക്ടർ എച്ച്. സലീംരാജ് പറഞ്ഞു. ടീം ലീഡർ അബ്ല്ല ആസാദ്, അംഗങ്ങളായ വീണ, സുബ്രഹ്മണ്യൻ, ഡെപ്യൂട്ടി തഹസിൽദാർ രാജേന്ദ്രൻപിള്ള, വില്ലേജ് ഓഫിസർ സന്തോഷ് ജി. നാഥ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സുഭാഷ് ജി. നാഥ്, കൗൺസിലർമാരായ സുരേന്ദ്രനാഥ തിലകൻ, വിളയിൽ സഫീർ, എച്ച്. അബ്ദുൽറഹീം എന്നിവർ പങ്കെടുത്തു. പുനലൂർ--ചെങ്കോട്ട ബ്രോഡ്ഗേജ് പാത: ഉന്നതസംഘം സന്ദർശിക്കും പുനലൂർ: ബ്രോഡ്ഗേജ് നിർമാണം പൂർത്തിയായി ഭാഗികമായി സർവിസ് ആരംഭിച്ച പുനലൂർ--ചെങ്കോട്ട പാത വ്യാഴാഴ്ച ദക്ഷിണ റെയിൽവേ മധുര ഡിവിഷൻ ജനറൽ മാനേജർ മിശ്രയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം സന്ദർശിക്കും. നിർമാണവിഭാഗത്തിൽനിന്ന് പാത ഡിവിഷൻ ഏറ്റെടുക്കുന്നതി​െൻറ ഭാഗമായാണ് സന്ദർശനം. വ്യാഴാഴ്ച രാവിലെ ആറരക്ക് ചെങ്കോട്ടയിൽനിന്ന് പ്രത്യേക ട്രെയിനിലാണ് സംഘം പുനലൂർ വരെ സന്ദർശിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.