​െയച്ചൂരിക്ക്​ സ്വീകരണം നൽകി

തിരുവനന്തപുരം: സി.പി.എം ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സീതാറാം െയച്ചൂരിക്ക‌് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരണം. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി സംസ്ഥാനത്തെത്തിയ െയച്ചൂരിയെ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഷാൾ അണിയിച്ച‌് സ്വീകരിച്ചു. സിപി.എം സംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി.എൻ. സീമ ഉൾെപ്പടെ നിരവധി നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. കൊല്ലത്ത‌് വ്യാഴാഴ‌്ച നടക്കുന്ന സി.പി.ഐ 23ാം പാർട്ടി കോൺഗ്രസി​െൻറ ഉദ‌്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാനായാണ‌് െയച്ചൂരി എത്തിയത‌്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.