പാലിയോട് സെൻറ് ജോസഫ് ദേവാലയ തിരുനാളിന് തുടക്കം

നെയ്യാറ്റിൻകര: പാലിയോട് സ​െൻറ് ജോസഫ് ദേവാലയത്തി​െൻറ 78ാമത് മധ്യസ്ഥ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. കിരൺരാജ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് തിരുനാൾ ആരംഭ ദിവ്യബലക്ക് നേതൃത്വം നൽകി. ഇടവക നവീകരണധ്യാനത്തിന് ഫാ. ആൻറണി മച്ചേരി മണ്ണിൽ വി.സി നേതൃത്വം നൽകും. തിരുനാൾ ദിനങ്ങളിൽ ഫാ. അജിൻ അൽബർണാർഡ്, ഫാ. അനീഷ് അൻസൽ, ഫാ. റോബിൻ സി. പീറ്റർ, ഫാ. രതീഷ് മാർക്കോസ്, ഫാ. നെൽസൻ തിരുനിലത്ത്, ഫാ. ജോസഫ് ഷാജി, ഫാ. ജോർജ് ലിജൻ, ഫാ. അജീഷ് ക്രിസ്തുദാസ്, ഫാ.സജിൻ തോമസ്, ഫാ. ജസ്റ്റിൻ, ഫാ. അലക്സ് സേവ്യർ, ഫാ.എം.കെ. ക്രിസ്തുദാസ് തുടങ്ങിയവർ നേതൃത്വം നൽകും. 30ന് വൈകീട്ട് ദിവ്യബലിയെതുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. സമാപനദിനമായ മേയ് ഒന്നിന് വൈകീട്ട് ആറിന് തിരുനാൾ ദിവ്യബലി മുഖ്യ കാർമികൻ കമുകിൻകോട് ഇടവക വികാരി ഫാ. ജോയി മത്യാസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.