കെ.എസ്.ആർ.ടി.സിക്ക് 16 പുത്തൻ ബസുകൾ കൂടി സ്വന്തം

നേമം: കെ.എസ്.ആർ.ടി.സിക്ക് പുതിയ 16 ബസുകൾ കൂടി സ്വന്തം. ശനിയാഴ്ച വൈകീട്ട് പാപ്പനംകോട് സെൻട്രൽ വർക്സിൽ കെ.എസ്.ആർ.ടി സി.എം.ഡി ടോമിൻ ജെ. തച്ചങ്കരി ബസുകൾ ഫ്ലാഗ്ഓഫ് ചെയ്തു. കൊണ്ടോട്ടിയിലെ സ്വകാര്യ ബോഡി ബിൽഡിങ് സ്ഥാപനത്തിൽ പണികഴിപ്പിച്ച ലെയിലാൻറ് ബസുകളാണ് നിരത്തിലിറക്കിയത്. ഫാസ്റ്റ് പാസഞ്ചർ ഗണത്തിൽ പണികഴിപ്പിച്ച ബസുകൾ സംസ്ഥാനത്തെ 13 ജില്ലകളിലെ ഡിപ്പോകളിലേക്കാണ് കൈമാറുന്നത്. സെൻട്രൽ വർക്സിലെ ജീവനക്കാരുമായി അദ്ദേഹം സംവാദം നടത്തി. കെ.എസ്.ആർ.ടി.സി ബിസിനസ് ആക്ടിവിറ്റിയുടെ കീഴിൽ വരുന്ന കോർപറേഷനാണെന്നും അതിനാൽ നഷ്ടത്തിലോടുന്ന റൂട്ടുകൾ പുനക്രമീകരിക്കുന്നതിനും വർക്ക്ഷോപ്പുകൾ ആധുനികവത്കരിക്കുന്നതിനും പാർട്സിനും ടയറുകൾക്കുമായി 3.5 കോടി അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെൻട്രൽ വർക്സിലെ ബോഡി ബിൽഡിങ്, ടയർ സ്റ്റേർ തുടങ്ങിയ വിഭാഗങ്ങൾ സന്ദർശിച്ചു. ഇ.എം.ഡി സുകുമാരൻ, ഇ.ഡി.എം ആൻഡ് ഡബ്ലൂ രാജേന്ദ്രൻ സി.യു, എം.ഇ.സി.ഒ പ്രദീപ് ജി.പി., സി.പി.എസ് പ്രദീപ് എം.ജി, സി.എം.ജി രവികുമാർ, എ. ഡബ്ലൂ എം (ടി) പി.എച്ച്. ഇസ്മയിൽ, എ.ഡബ്ലു.എം വിപിൻ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.