കൗൺസിലറെ വെട്ടിയ സംഭവം: രണ്ടുപേർ കൂടി അറസ്​റ്റിൽ

തിരുവനന്തപുരം: ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിയും മേലാങ്കോട് കൗണ്‍സിലറുമായ പാപ്പനംകോട് സജിയെ വെട്ടിയ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നേമം ഗേള്‍സ് ഹൈസ്‌കൂളിന് സമീപം ചാനല്‍ക്കര വീട്ടില്‍ അന്‍സാരി (31), വള്ളക്കടവ് സുലൈമാന്‍തെരുവ് ടി.സി 34/1715-ല്‍ സക്കീര്‍ (45) എന്നിവരാണ് അറസ്റ്റിലായത്. മുഖംമൂടി ധരിച്ച സംഘമാണ് സജിയെ വെട്ടിവീഴ്ത്തിയത്. മറ്റുള്ളവരെ തിരച്ചറിഞ്ഞതായും ഉടന്‍ പിടിലാകുമെന്നും ഫോര്‍ട്ട് അസിസ്റ്റൻറ് കമീഷണര്‍ ജെ.കെ. ദിനില്‍ അറിയിച്ചു. വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് കാരണമായത്. ഇവരുടെ സുഹൃത്ത് ഷെഫീക്കിനെ പാപ്പനംകോട് സജിയുടെ നിര്‍ദേശപ്രകാരം ബി.ജെ.പിക്കാര്‍ മര്‍ദിച്ചെന്നും ഇതി​െൻറ വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ പാപ്പനംകോട് സ്വദേശിയായ പെണ്‍കുട്ടി നേമം സ്വദേശിയായ വിജിത്തിനൊപ്പം ഒളിച്ചോടി. വിജിത്തി​െൻറ സുഹൃത്ത് ഷഫീക്കായിരുന്നു ഇതിന് വേണ്ട സഹായം ചെയ്തത്. ഇതി​െൻറ പേരില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷഫീക്കിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഇതു കൗണ്‍സിലര്‍ സജിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് ആരോപണം. ആ സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്തിരുന്നു. വള്ളടക്കടവിനും ശ്രീവരാഹത്തിനും മധ്യേ വിവിധയിടങ്ങളില്‍നിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണു പ്രതികളെ തിരിച്ചറിഞ്ഞത്. വള്ളക്കടവില്‍ ഒരുമരണാനന്തരചടങ്ങില്‍ പങ്കെടുത്ത ശേഷം ബി.ജെ.പി പാപ്പനംകോട് ഏരിയ സെക്രട്ടറി പ്രകാശിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന സജിയെ ശ്രീവരാഹത്തുെവച്ചാണ് മുഖംമൂടി ധരിച്ച സംഘം ആക്രമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.