നാലുവരിപ്പാതയുടെ അലൈൻമെൻറിൽ മാറ്റംവരുത്തണം

നെടുമങ്ങാട്: വഴയില പഴകുറ്റി നാലുവരിപ്പാതയുടെ അലൈൻമ​െൻറിൽ മാറ്റംവരുത്തി നിലവിലുള്ള റോഡി​െൻറ ഇരു വശങ്ങളിൽനിന്നും സ്ഥലമെടുക്കണമെന്നാവശ്യപ്പെട്ട് വാളിക്കോട്, പത്താംകല്ല്, അഴിക്കോട്, ആറാംകല്ല് പ്രദേശങ്ങളിലെ ഭൂമി നഷ്ടപ്പെടുന്നവർ ചേർന്ന് രൂപവത്കരിച്ച ആക്ഷൻ കൗൺസിലി​െൻറ യോഗം 22ന് വൈകുന്നേരം നാലിന് വാളിക്കോട് ലയൺസ് ക്ലബ് ഹാളിൽ ചേരും. നിലവിൽ തയാറാക്കിയിരിക്കുന്ന അലൈൻമ​െൻറ് അപാകതകൾ നിറഞ്ഞതാെണന്നും ഇത്തരത്തിൽ റോഡ് നിർമിക്കുേമ്പാൾ തദ്ദേശവാസികളുടെ നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടമാകുമെന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊതുമരാമത്തുമന്ത്രിക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടാകാതെ നിലവിലെ അലൈൻമ​െൻറിൽ തന്നെ റോഡുനിർമാണവുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഭാവി പരിപാടികളെകുറിച്ച് ആലോചിക്കുന്നതിനും സമരപരിപാടികൾക്കു രൂപംകൊടുക്കുന്നതിനുമാണ് യോഗംചേരുന്നതെന്ന് ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.