ഹർത്താൽ അക്രമം: അന്വേഷണം എൻ.​െഎ.എക്ക്​ വിടണം ^കുമ്മനം

ഹർത്താൽ അക്രമം: അന്വേഷണം എൻ.െഎ.എക്ക് വിടണം -കുമ്മനം തിരുവനന്തപുരം: അപ്രഖ്യാപിത ഹർത്താലി‍​െൻറ മറവിൽ നടന്ന അക്രമ സംഭവങ്ങളെപ്പറ്റിയുള്ള അന്വേഷണം എൻ.ഐ.എക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പൊലീസ് പുറത്തുവിട്ട കണക്കനുസരിച്ച് സി.പി.എം, കോൺഗ്രസ്, മുസ്ലിം ലീഗ് പാർട്ടികളിലെ പ്രവർത്തകർ കലാപ ശ്രമത്തിൽ പങ്കാളികളാണ്. അത്തരമൊരു സാഹചര്യത്തിൽ സംസ്ഥാന പൊലീസ് അന്വേഷണം കാര്യക്ഷമമാകില്ലെന്ന കാര്യം ഉറപ്പാണ്. മാറാട് കൂട്ടക്കൊലയിലും ഇതുതന്നെയാണ് സംഭവിച്ചത്. സ്വന്തം പാർട്ടിക്കാരെ സംരക്ഷിക്കാൻ ഇടത്-വലത് മുന്നണികൾ നടത്തിയ ശ്രമമാണ് ആ കേസ് അട്ടിമറിക്കപ്പെടാൻ കാരണം. ഒടുവിൽ വർഷങ്ങൾക്കു ശേഷം ഹൈകോടതിയാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. ഈ കേസിൽ അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാൻ കേസ് എൻ.ഐ.എക്ക് കൈമാറണം. ഇല്ലെങ്കിൽ കേന്ദ്രം കേസ് ഏറ്റെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.