മത്സ്യത്തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണം ^വി.എസ്. ശിവകുമാര്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സെക്ര​േട്ടറിയറ്റ്​ മാർച്ച്​ നടത്തി

മത്സ്യത്തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണം -വി.എസ്. ശിവകുമാര്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സെക്രേട്ടറിയറ്റ് മാർച്ച് നടത്തി തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളോട് കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകളുടെ അവഗണന അവസാനിപ്പിക്കണമെന്ന് വി.എസ്. ശിവകുമാര്‍ എം.എല്‍.എ. മത്സ്യത്തൊഴിലാളികളോട് സര്‍ക്കാറുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് തിരുവനന്തപുരം, കൊല്ലം ജില്ല കമ്മിറ്റികള്‍ സെക്രേട്ടറിയറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓഖി ദുരന്തം ഉണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ണുതുറന്ന് പ്രവര്‍ത്തിച്ചില്ല. ദുരന്തസമയത്ത് തലസ്ഥാനത്തുണ്ടായിരുന്ന മുഖ്യമന്ത്രി ആഴ്ചകള്‍ കഴിഞ്ഞാണ് ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചത്. ജനപ്രതിനിധികളോട് പോലും ആലോചിക്കാതെയാണ് ഓഖി പാക്കേജ് പ്രഖ്യാപിച്ചത്. പാക്കേജില്‍ പറഞ്ഞിട്ടുള്ള ഒരു നിര്‍ദേശങ്ങള്‍പോലും നടപ്പാക്കാന്‍ സര്‍ക്കാറിനായിട്ടില്ലെന്നും ശിവകുമാര്‍ കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ആസ്റ്റിന്‍ ഗോമസ് അധ്യക്ഷനായിരുന്നു. എം. വിന്‍സ​െൻറ് എം.എല്‍.എ, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാക്കളായ ലീലാകൃഷ്ണന്‍, അഡോള്‍ഫ് ജി മൊറൈസ്, ആര്‍. ഗംഗാധരന്‍, എ.കെ. ബേബി, പൊഴിയൂര്‍ ജോണ്‍സണ്‍, എ.സി ജോസ്, രാജപ്രിയന്‍, പൂന്തുറ ജയ്‌സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.