സംസ്ഥാന പോണി സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് കിരീടം

തിരുവനന്തപുരം: ചെമ്പഴന്തി എസ്.എൻ.ജി.എച്ച്.എസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന രണ്ടാമത് സംസ്ഥാന പോണി സോഫ്റ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ടീം ചാമ്പ്യൻമാരായി. കൊല്ലത്തെ പരാജയപ്പെടുത്തി പത്തനംതിട്ട മൂന്നാം സ്ഥാനം നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ടയും -തിരുവനന്തപുരവും ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ പത്തനംതിട്ട കോട്ടയത്തെയും, തിരുവനന്തപുരം കോഴിക്കോടിനെയും പരാജയപ്പെടുത്തി. ആൺകുട്ടികളുടെ വിഭാഗം ഫൈനൽ മത്സരം വ്യാഴാഴ്ച നടക്കും. പെൺകുട്ടികളുടെ വിഭാഗം വിജയികൾക്ക് സോഫ്റ്റ്ബാൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ. ജോൺസൺ മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. പോണി സോഫ്റ്റ് ബാൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രമേശ് കുമാർ അധ്യക്ഷതവഹിച്ചു. സോഫ്റ്റ് ബാൾ ജില്ലാ സെക്രട്ടറി ബോബി സി. ജോസഫ്, അഖിലേഷ്, കലേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.