പാചകത്തൊഴിലാളികൾ കലംകമഴ്​ത്തി സത്യഗ്രഹം നടത്തും

തിരുവനന്തപുരം: സ്‌കൂള്‍ പാചകത്തൊഴിലാളികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ പാചകത്തൊഴിലാളി യൂനിയനും (എ.ഐ.ടി.യു.സി) നാഷനല്‍ സ്‌കൂള്‍ പാചകത്തൊഴിലാളി യൂനിയനും സംയുക്തമായി സെക്രട്ടേറിയറ്റിന് മുന്നില്‍ മേയ് ഒമ്പതു മുതല്‍ 11വരെ കലം കമഴ്ത്തി സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധിക്കാല അലവന്‍സും ബജറ്റുകളില്‍ പ്രഖ്യാപിച്ച കൂലി വർധനയും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. പാചകത്തൊഴിലാളികളെ സ്‌കൂള്‍ ജിവനക്കാരായി അംഗീകരിക്കുക, സ്‌കൂളുകളിലെ അടിമപ്പണി അവസാനിപ്പിക്കുക, തൊഴില്‍സ്ഥിരത ഉറപ്പാക്കുക, വിരമിക്കുന്നവര്‍ക്ക് പെന്‍ഷനും ഗ്രാറ്റ്വിറ്റിയും നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സത്യഗ്രഹം. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്യും. യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് കെ.കെ. ജയറാം, ജനറല്‍ സെക്രട്ടറി പി.ജി. മോഹനന്‍, ജില്ല പ്രസിഡൻറ് പട്ടം ശശിധരന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.