ചിന്മയ മിഷന്‍ പ്രഭാഷണ പരമ്പര 20 മുതല്‍

തിരുവനന്തപുരം: ചിന്മയ മിഷ​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അധ്യാത്മിക പ്രഭാഷണ പരമ്പര ചിന്മയ സനാതന ധർമ സംഗമം 20 മുതല്‍ മേയ് എട്ടുവരെ നടക്കും. 20ന് വൈകീട്ട് ആറിന് മണക്കാട് ചിന്മയ പദ്മനാഭയില്‍ ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധദിവസങ്ങളിലായി ബ്രഹ്മചാരി ഭാര്‍ഗവ റാം, സ്വാമി അശേഷാനന്ദ, പ്രഫ. ചെങ്കല്‍ സുധാകരന്‍, ഡോ. പ്രദീപ് വർമ, ഡോ. എം.ജി. ശശിഭൂഷണ്‍, സ്വാമി ശാരദാനന്ദ, ഡോ.ടി.പി. ശ്രീനിവാസന്‍, കെ. ജയകുമാര്‍, ആര്‍ക്കിടെക് ജി. ശങ്കര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.