ജീവനക്കാര്‍ക്ക് ഭരണഭാഷാ പരിശീലനം ഉറപ്പാക്കും ^ചീഫ് സെക്രട്ടറി

ജീവനക്കാര്‍ക്ക് ഭരണഭാഷാ പരിശീലനം ഉറപ്പാക്കും -ചീഫ് സെക്രട്ടറി തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ഐ.എം.ജി മുഖേന ഭരണഭാഷാ പരിശീലനം ഉറപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി പോള്‍ ആൻറണി. വിവിധ വകുപ്പുകളിലെ ഭാഷാമാറ്റ പുരോഗതി അവലോകനം ചെയ്യുന്നതിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ നടന്ന സംസ്ഥാനതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയലുകള്‍ സംസാര ഭാഷയിലാക്കാനും അറിയിപ്പുകളും ഉത്തരവുകളും പൂര്‍ണമായും മലയാളത്തിലാക്കാനും ബന്ധപ്പെട്ട ഓഫിസ് മേധാവികള്‍ ശ്രദ്ധിക്കണം. പദപരിചയത്തിനും പരിഭാഷക്കും ഭരണമലയാളം എന്ന ഓണ്‍ലൈന്‍ നിഘണ്ടു ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഭാഷാമാറ്റം ത്വരിതഗതിയിലാക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച 'മറക്കല്ലേ മലയാളം' എന്ന വാട്‌സ്ആപ് ഗ്രൂപ്പിന് വേണ്ടത്ര പ്രചാരണം നല്‍കണം. ഭരണരംഗത്ത് ബോധപൂര്‍വം മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ താക്കീത് നല്‍കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഭരണഭാഷാമാറ്റം സംബന്ധിച്ച വിവിധ വകുപ്പുകളിലെ പ്രവര്‍ത്തന പുരോഗതി സമിതി അവലോകനം ചെയ്തു. അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, സെക്രട്ടറി ടി.ഒ. സൂരജ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.