ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്​ സംബന്ധിച്ച്​ പൂജപ്പുരയിലും തിരുമലയിലും സംഘർഷം

തിരുവനന്തപുരം: കശ്മീർ സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവർത്തകർ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് പൂജപ്പുരയിലും തിരുമലയിലും സംഘർഷത്തിന് കാരണമായി. സി.പി.എം പ്രവർത്തകരുടെ കല്ലേറിൽ എസ്.ഐ കെ. പ്രേംകുമാറിന് പരിക്കേറ്റു. സ്ഥലത്ത് ബി.ജെ.പി-സി.പി.എം പ്രവർത്തകർ തമ്മിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇരുനേതൃത്വങ്ങളെയും വ്യാഴാഴ്ച ചർച്ചക്ക് വിളിച്ചിട്ടുണ്ടെന്നും എസ്.ഐയെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന ഏതാനും സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. രണ്ടു ദിവസം മുമ്പാണ് തിരുമല ജങ്ഷനിൽ കശ്മീർ സംഭവവുമായി ബന്ധപ്പെട്ട് ആർ‌.എസ്.എസിനെതിരായ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ബി.ജെ.പിയുടെ പരാതി കണക്കിലെടുത്ത് ഇൗ ബോർഡ് പൂജപ്പുര പൊലീസ് എടുത്തുമാറ്റി. എന്നാൽ, ബുധനാഴ്ച രാത്രിയോടെ സി.പി.എം പ്രവർത്തകർ പ്രകടനമായെത്തി വലിയ ഫ്ലെക്സ് ബോർഡ് തിരുമലയിൽ സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ ബി.ജെ.പി ജില്ല കമ്മിറ്റി സ്ഥാപിച്ച ബോർഡ് സി.പി.എം പ്രവർത്തകർ നശിപ്പിക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പൊലീസിനെതിരെയുണ്ടായ കല്ലേറിൽ എസ്.ഐയുടെ കൈക്ക് പരിക്കേറ്റു. ഹിന്ദു സംഘടനകൾക്കെതിരെ സി.പി.എം കള്ളപ്രചാരണം നടത്തുെന്നന്നാരോപിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലും തിരുമല ജങ്ഷനിൽ പ്രകടനം നടത്തി. പൂജപ്പുര ജങ്ഷനിലും സി.പി.എം സമാന ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.