ബസുകൾ കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്ക്

പുനലൂർ: ബസുകൾ കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്കേറ്റു. പുനലൂർ-പത്തനാപുരം റോഡിൽ അലിമുക്കിന് സമീപം പണ്ടകശാല വളവിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചേകാലിനാണ് അപകടം. പുനലൂരിൽനിന്ന് പൊൻകുന്നത്തേക്ക് പോയ കെ.എസ്.ആർ.ടി.സിയും എതിരെവന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ പി.പി. ഉണ്ണികൃഷ്ണന്‍ നായർ (51), യാത്രക്കാരായ തെങ്കാശി സ്വദേശി ശിവകുമാർ (41), വാഴവിള ചന്ദ്രിക (50), കൂടൽ ലില്ലി (49) എന്നിവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ മറ്റ് യാത്രക്കാരെ പത്തനാപുരം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പുനലൂരിൽനിന്ന് ഫയർഫോഴ്സ് എത്തി വാഹനങ്ങൾ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.