കഠ്​വ സംഭവം: പുനലൂരിൽ പ്രതിഷേധമിരമ്പി

പുനലൂർ: കശ്മീരിലെ കഠ്വയിൽ എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി നിഷ്ഠുരമായി കൊലപ്പെടുത്തിയതിനെതിരെ പുനലൂരിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു. മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പുനലൂർ മേഖലാ കമ്മിറ്റിയുടെയും യുവജന കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് പ്രതിഷേധറാലി നടന്നത്. ഫെഡറേഷ​െൻറ ആഭിമുഖ്യത്തിൽ ടി.ബി ജങ്ഷനിൽനിന്ന് ആരംഭിച്ച റാലി ടൗൺ ചുറ്റി മാർക്കറ്റ് മൈതാനിയിൽ സമാപിച്ചു. പ്രതിഷേധയോഗം ആലഞ്ചേരി മുസ്ലിം ജമാഅത്ത് ഇമാം നൗഷാദ് നിസാമി ഉദ്ഘാടനം ചെയ്തു. മേഖല കൺവീനർ എ.എ. ബഷീർ, ഇടമൺ ടി.ജെ. സലീം, ഐ.എ. റഹീം, ഏലായിൽ നാസർ, അബ്ദുൽഹക്കീം, കാര്യറ നസീർ, കെ.കെ. സുരേന്ദ്രൻ, ഫെഡറേഷൻ താലൂക്ക് സെക്രട്ടറി കെ.എ. റഷീദ്, അബ്ദുൽ സമദ്, നെടുങ്കയം നാസർ എന്നിവർ സംസാരിച്ചു. യുവാക്കളുടെ നേതൃത്വത്തിൽ ചെമ്മന്തൂർ സ്വകാര്യ ബസ്സ്റ്റാൻഡ് മൈതാനിയിൽനിന്ന് പ്രതിഷേധ പ്രകടനം ആരംഭിച്ച് ടൗൺ ചുറ്റി ടി.ബി ജങ്ഷനിൽ സമാപിച്ചു. തുടർന്ന് പെൺകുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പ്രതികൾക്ക് തൂക്കുകയർ നൽകണമെന്നും ആവശ്യപ്പെട്ട് തൂക്കുപാലത്തിന് സമീപം മനുഷ്യച്ചങ്ങല തീർത്തു. പ്രതിഷേധ സൂചകമായി കൊലയാളികളുടെ കോലവും കത്തിച്ചു. സൈനിക​െൻറ വീടിന് നമ്പർ നിഷേധിച്ചതിൽ പുലിവാല് പിടിച്ച് നഗരസഭ പുനലൂർ: സൈനിക​െൻറ പുതിയ വീടിന് കെട്ടിട നമ്പർ നിഷേധിച്ച പുനലൂർ നഗരസഭ അധികൃതർ പുലിവാലുപിടിച്ചു. വകുപ്പു മന്ത്രി കെ.ടി. ജലീൽ പ്രശ്നത്തിൽ ഇടപെട്ടതോടെ എങ്ങനെയെങ്കിലും കെട്ടിട നമ്പർ നൽകി വിവാദത്തിൽനിന്ന് തലയൂരാൻ നഗരസഭാ അധികൃതർ നെട്ടോട്ടത്തിലാണ്. കെട്ടിട നമ്പർ നൽകാൻ നഗരസഭയിലെ ബന്ധപ്പെട്ട ജീവനക്കാർ കൈക്കൂലി ആവശ്യപ്പെട്ടതും വിധവയായ മാതാവിനെയടക്കം ജീവനക്കാർ പ്രയാസപ്പെടുത്തിയതും ചൂണ്ടിക്കാട്ടി സൈനിക‍‍​െൻറ ഫേസ്ബുക്ക് പോസ്റ്റ് കെട്ടിട നമ്പർ വിവാദം ചൂടുപിടിപ്പിച്ചു. സൈനികനും കുടുംബത്തിനും നഗരസഭ അധികൃതരിൽനിന്നുണ്ടായ തിക്താനുഭവം നഗരസഭ ഭരണാധികാരികളെയും ജീവനക്കാരെയും പൊതുജനമധ്യേ അവഹേളനത്തിനും ഇടയാക്കി. ആര്യങ്കാവ് നെടുമ്പാറ ഈസ്ഫീൽഡ് എസ്റ്റേറ്റിൽ അനിതകുമാരിക്കും മകനും ഇൻഡോ ടിബത്തൻ ബോർഡർ ഫോഴ്സ് ജവാനുമായ ഹരികൃഷ്ണനുമാണ് നഗരസഭ അധികൃതരിൽനിന്ന് തിക്താനുഭവം നേരിടേണ്ടിവന്നത്. സ്വന്തം വീടില്ലാത്തതിനാൽ അനിതകുമാരിയുടെ സഹോദരിക്കൊപ്പമാണ് ഇവർ താമസിക്കുന്നത്. നഗരസഭയിലെ തുമ്പോട് വാർഡിൽ നിർമാണം പൂർത്തിയാക്കിയ വീടിന് നമ്പർ ലഭിക്കാൻ സൈനികൻ 2016 ഡിസംബർ 24ന് നഗരസഭയിൽ അപേക്ഷയടക്കം രേഖകൾ ഹാജരാക്കി. എന്നാൽ, വഴിയിൽനിന്നുള്ള ദൂരപരിധി പാലിച്ചിെല്ലന്ന കാരണം പറഞ്ഞ് അധികൃതർ കെട്ടിട നമ്പർ നൽകാൻ തയാറായില്ല. വീട് നിർമിച്ചിരിക്കുന്നത് സ്വകാര്യവഴിയോട് ചേർന്നായതിനാൽ അധികൃർ പറയുന്ന ദൂരപരിധി ബാധകമല്ലെന്ന് സൈനികൻ ചൂണ്ടിക്കാട്ടിയിട്ടും ഫലമുണ്ടായില്ല. കെട്ടിട നമ്പർ നൽകുന്നതിന് ചില ജീവനക്കാർ വൻതുക ആവശപ്പെട്ടത് നൽകാൻ തയാറാകാത്തതാണ് കുരുക്കിന് ഇടയാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു. അന്നു മുതൽ നമ്പർ ലഭിക്കാനായി സൈനികനും മാതാവും പലതവണ നഗരസഭയിലടക്കം കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. അവസാനമായി നമ്പർ ലഭിക്കുന്നതിന് ഇവരുടെ വീടിന് മുന്നിലൂടെയുള്ള സ്വകാര്യവഴിയുടെ സ്കെച്ചും പ്ലാനും മറ്റ് റെേക്കാഡുകളും ശേഖരിക്കാൻ പുനലൂർ താലൂക്ക് ഓഫിസിൽ കഴിഞ്ഞ വെള്ളിയാഴ്ച അനിതകുമാരി എത്തിയിരുന്നു. എന്നാൽ, താലൂക്ക് അധികൃതരുടെ നിഷേധ നിലപാടിൽ പ്രതിഷേധിച്ച് അനിതകുമാരി താലൂക്ക് ഓഫിസിന് മുന്നിൽ സത്യഗ്രഹം ഇരുന്നു കുഴഞ്ഞുവീണു. ഇതോടെ വീട്ടു നമ്പർ വിവാദം കൊഴുത്തു. സൈനികൻ നഗരസഭക്കെതിരെ കഴിഞ്ഞദിവസം പരസ്യപ്രതികരണവുമായി രംഗത്തുവന്നതോടെയാണ് മന്ത്രി ഇടപെട്ടത്. ആദ്യം മന്ത്രിയുടെ സ്റ്റാഫുമാർ പ്രശ്ന പരിഹാരാർഥം സൈനികനുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്ന് മന്ത്രിതന്നെ ഇടപെടുകയായിരുന്നു. കെട്ടിട നിർമാണത്തിൽ എന്തെങ്കിലും അപാകത വന്നിട്ടുണ്ടെങ്കിൽ പോലും പിഴയീടാക്കി നമ്പർ നൽകണമെന്ന് മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി അറിയുന്നു. എന്നാൽ, സൈനികനും മാതാവും നഗരസഭക്കെതിരെ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാെണന്ന് ചെയർമാൻ എം.എ. രാജഗോപാൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.