പരീക്ഷ എഴുതാൻ വിദ്യാർഥികളെ നെ​േട്ടാട്ടമോടിക്കാൻ 'സ്​കോൾ കേരള'യുടെ തീരുമാനം

തിരുവനന്തപുരം: പഠിക്കുന്ന സ്കൂളിൽനിന്ന് പരീക്ഷയെഴുതാൻ വിദ്യാർഥികളെ നെേട്ടാട്ടമോടിക്കുന്ന തീരുമാനവുമായി സ്കോൾ കേരള. പഴയ ഒാപൺ സ്കൂൾ പേര് മാറ്റി രൂപവത്കരിച്ച സ്കോൾ കേരള നടത്തുന്ന ഡിേപ്ലാമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സി​െൻറ പരീക്ഷാകേന്ദ്രമാണ് ഒന്നടങ്കം മാറ്റിയത്. ഹയർ സെക്കൻഡറി തലത്തിൽ പഠിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ടാണ് സ്കോൾ കേരള മൂന്ന് വർഷം മുമ്പ് ഡി.സി.എ കോഴ്സ് തുടങ്ങിയത്. ഹയർ സെക്കൻഡറി പഠിക്കുന്ന സ്കൂളിൽ തന്നെ ഡി.സി.എ കോഴ്സും പരീക്ഷയും നടത്തുന്നതാണ് രീതി. എന്നാൽ, അടുത്ത മാസം ഒമ്പതിന് ആരംഭിക്കുന്ന ഡി.സി.എ പരീക്ഷക്കുള്ള കേന്ദ്രം സ്കൂളിൽനിന്ന് 20 മുതൽ 30 കിലോമീറ്റർ വരെ അകലെയുള്ള മറ്റൊരു സ്കൂളിലേക്ക് മാറ്റാനാണ് തീരുമാനം. ഇതിനെതിരെ രക്ഷാകർത്താക്കളും വിദ്യാർഥികളും കൂട്ടത്തോടെ രംഗത്തുവന്നിട്ടുണ്ട്. സ്കോൾ കേരളയുടെ തിരുവനന്തപുരം ഒാഫിസിലെ ചിലരുടെ താൽപര്യമാണ് പരീക്ഷാകേന്ദ്രം മാറ്റാനുള്ള തീരുമാനത്തിൽ കലാശിച്ചതെന്നാണ് ആരോപണം. കോഴ്സ് പൂർത്തിയായി പരീക്ഷക്ക് ഫീസ് അടയ്ക്കാനുള്ള സമയമായപ്പോഴാണ് പരീക്ഷാകേന്ദ്രം സ്കൂളിന് പുറത്തായിരിക്കുമെന്ന അറിയിപ്പ് വരുന്നത്. 14 ജില്ലകളിലെയും പരീക്ഷാകേന്ദ്രങ്ങള്‍ പൂര്‍ണമായും മാറ്റിയിട്ടുണ്ട്. മാത്രമല്ല, പരീക്ഷാ ഫീസ് അടയ്ക്കാന്‍ അനുവദിച്ചത് അഞ്ച് ദിവസം മാത്രമാണ്. ഏപ്രിൽ 25 മുതൽ 30 വരെ. മേയ് ഒന്ന് മുതൽ മൂന്ന് വരെ 20 രൂപ പിഴയോടെയും ഫീസടയ്ക്കാം. പരീക്ഷാകേന്ദ്രം മാറ്റിയത് വിദ്യാർഥികൾക്ക് ദുരിതത്തിനൊപ്പം സാമ്പത്തിക ബാധ്യതയുമാകും. 4800 രൂപ കോഴ്സ് ഫീസും 100 രൂപ കോഷൻ ഡെപ്പോസിറ്റും 700 രൂപ പരീക്ഷാഫീസും വാങ്ങിയാണ് കോഴ്സ് നടത്തുന്നത്. കോഴ്സ് നടത്താൻ തയാറാവാത്ത സ്കൂളുകളെയാണ് പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുത്തത് എന്നതാണ് ഏറെ വിചിത്രം. പരീക്ഷാകേന്ദ്രം മാറ്റിയ നടപടി ഭാവിയിൽ കോഴ്സിേലക്ക് കുട്ടികൾ ആകർഷിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് സ്കൂളുകളിലെ ചുമതലയുള്ള അധ്യാപകർ തന്നെ പറയുന്നത്. തുടക്കത്തിൽ തന്നെ മികച്ച പ്രതികരണം ലഭിച്ച കോഴ്സ് നടത്തിപ്പ് സ്കോൾ കേരളക്ക് ലാഭകരവുമാണ്. പരീക്ഷാകേന്ദ്രം മാറ്റുന്നതുവഴി കോഴ്സ് നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്നാണ് പ്രിൻസിപ്പൽമാരുടെ ആശങ്ക. എന്നാൽ, പരീക്ഷാ ബോർഡി​െൻറ തീരുമാന പ്രകാരമാണ് പരീക്ഷാകേന്ദ്രങ്ങൾ മാറ്റിയതെന്ന് എക്സി. ഡയറക്ടർ കെ.എം. ഖലീൽ പറഞ്ഞു. പരാതി ഉയർന്ന സാഹചര്യത്തിൽ ഇത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.