ചാനൽ സംഘത്തെ ആക്രമിച്ചപ്രതി പിടിയിൽ

തിരുവനന്തപുരം: തിങ്കളാഴ്ച നടന്ന ഹർത്താലിനിടെ ചാനൽ സംഘത്തെ ആക്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജീവൻ ടി.വി സംഘത്തെ ആക്രമിച്ച തിരുവല്ലം സ്വദേശി പ്രകാശിനെയാണ് (34) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ചാല മാർക്കറ്റിൽ ഹർത്താലി‍​െൻറ ഭാഗമായി കടകൾ അടപ്പിക്കുന്നതിനിെടയാണ് വാർത്ത റിപ്പോർട്ട് ചെയ്ത ചന്തുവിനെയും കാമറമാനെയും പ്രകാശൻ മർദിച്ചത്. തുടർന്ന് മറ്റു സമരാനുകൂലികൾ ഇടപെട്ടാണ് മാധ്യമപ്രവർത്തരെ രക്ഷപ്പെടുത്തിയത്. പ്രകാശനെ പിന്നീട് ജാമ്യത്തിൽവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.