അക്ഷയ തൃതീയ; സ്വർണം വാങ്ങുന്നവർക്ക്​ മുന്നറിയിപ്പുമായി ബി.​െഎ.എസ്​ കേരള മേധാവി

തിരുവനന്തപുരം: അക്ഷയ തൃതീയയോടനുബന്ധിച്ച് സ്വർണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ വഞ്ചിതരാവാതിരിക്കാൻ മുൻകരുതലെടുക്കണമെന്ന് ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാൻഡേഡ് (ബി.െഎ.എസ്) കേരള, ലക്ഷദ്വീപ് തലവൻ കെ. കതിർവേൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാങ്ങുന്ന ആഭരണങ്ങൾക്ക് ബി.ഐ.എസ് ഹാള്‍ മാര്‍ക്കിങ് മുദ്രണമുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെ തട്ടിപ്പ് തടയാൻ സാധിക്കും. ആഭരണങ്ങള്‍ നിർമിക്കാന്‍ സ്വര്‍ണത്തോടൊപ്പം മറ്റു ലോഹങ്ങള്‍ ചേര്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ നിർമിക്കുന്ന ആഭരണങ്ങള്‍ക്ക് പൊതുവേ വിളക്കിച്ചേര്‍ക്കലുകള്‍ കൂടുതലാണ്. അതുകൊണ്ടുതന്നെ തട്ടിപ്പിനുള്ള സാധ്യത ഏറെയാണ്. ബി.ഐ.എസ് ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളില്‍ നാല് അടയാളങ്ങള്‍ നിര്‍ബന്ധമാണെന്നും ഉപഭോക്താക്കള്‍ കടകളില്‍ ലഭ്യമായ ഭൂതക്കണ്ണാടി ഉപയോഗിച്ച് ഇവ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബി.ഐ.എസ് ചിഹ്നം, പരിശുദ്ധിയെ സംബന്ധിക്കുന്ന മൂന്നക്ക നമ്പര്‍ (22 കാരറ്റ്- 916, 18 കാരറ്റ്- 750, 14 കാരറ്റ്- 585), സ്വർണാഭരണങ്ങള്‍ അസേയിങ് ആൻഡ് ഹാള്‍ മാര്‍ക്കിങ് ചെയ്ത ബി.ഐ.എസ് അംഗീകൃത കേന്ദ്രത്തി​െൻറ ചിഹ്നം, ആഭരണ വ്യാപാരിയുടെ/നിര്‍മാതാവി​െൻറ ചിഹ്നം എന്നിവയാണ് ഈ നാല് അടയാളങ്ങള്‍. ഇവ പരിശോധിക്കാനായി ജ്വല്ലറികൾ നിർബന്ധമായും ഭൂതക്കണ്ണാടി ലഭ്യമാക്കണമെന്നും കതിര്‍വേല്‍ പറഞ്ഞു. ഉപഭോക്തൃ സംരക്ഷണത്തിനായി ബി.ഐ.എസ് രണ്ടായിരത്തില്‍ തുടങ്ങിയ ഹാള്‍ മാര്‍ക്കിങ് രീതിയനുസരിച്ച് സ്വര്‍ണത്തി​െൻറ യഥാർഥ മൂല്യം തിട്ടപ്പെടുത്തിയ ശേഷം അത് ആഭരണത്തില്‍ രേഖപ്പെടുത്തണം. നിലവില്‍ ബി.ഐ.എസ് സ്‌കീം സർക്കാർ നിര്‍ബന്ധമാക്കിയിട്ടില്ല. താല്‍പര്യമുള്ളവര്‍ക്ക് സ്വമേധയാ പദ്ധതിയിൽ ചേരാം. ബി.ഐ.എസ് അംഗീകാരമുള്ള വില്‍പനശാലകളിലെ ഹാള്‍മാര്‍ക്ക് മുദ്രയുള്ള സ്വർണാഭരണങ്ങളുടെ സാംപ്ള്‍ ശേഖരിച്ച് സമയാസമയങ്ങളില്‍ ചെന്നൈയിലെ ബി.ഐ.എസി​െൻറ റഫറല്‍ അസേ ലബോറട്ടറിയിലേക്ക് അയച്ച് പരിശുദ്ധി പരിശോധിക്കും. ലൈസൻസ് നേടിയ സ്ഥാപനങ്ങളെ നിരന്തരം നിരീക്ഷിക്കുകയും മിന്നൽ പരിശോധന നടത്തി സാംപിളുകൾ ശേഖരിക്കുകയും ചെയ്യാറുണ്ട്. കൃത്രിമം വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാറുമുണ്ടെന്നും കതിർവേൽ പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടർ ഹേമലത പണിക്കർ, ബേബി ജോൺസൺ, രമേശ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.