വിത്തുമാറി; കണിവെള്ളരി കൃഷിയിൽ ചതിവുപറ്റി കർഷകൻ

പുനലൂർ: വിഞ്ജാനകേന്ദ്രത്തിൽനിന്ന് നൽകിയ വിത്തുമാറി; കണിവെള്ളരി കർഷകന് നഷ്ടത്തി​െൻറ വിളവെടുപ്പ്. വെഞ്ചേമ്പ് സുധീർ മൻസിലിൽ സുബൈറിനാണ് നഷ്ടമുണ്ടായത്. വെഞ്ചേമ്പ് പേന്നടക്ക് സമീപം ഒരേക്കറിലധികം വയലിൽ കണിവെള്ളരി കൃഷിചെയ്യാൻ സദാനന്ദപുരം കൃഷി വിഞ്ജാനകേന്ദ്രത്തിൽ നിന്നുമാണ് വിത്ത് വാങ്ങിയത്. വെള്ളയാണി കാർഷിക സർവകലാശാലയിലെ വിത്താെണന്ന് പറഞ്ഞാണ് അധികൃതർ നൽകിയതെന്ന് സുബൈർ പറ‍യുന്നു. തികച്ചു ജൈവ വളമാത്രം പ്രയോഗിച്ചാണ് 350മൂട് വെള്ളരി കൃഷി ചെയ്തു. കൃഷി ചെലവുമാത്രം 40000 രൂപയായി. എന്നാൽ, വിഷുവിപണിയിൽ വിൽക്കാൻ വിളവെടുക്കുമ്പോഴാണ് സുബൈറിന് ചതി മനസ്സിലായത്. അസാധാരണ വലിപ്പത്തിലുള്ള വെള്ളരി കണികാണാൻ ആർക്കും വേണ്ടതായി. ആറുകിലോ വരെ തൂക്കം വരുന്ന ഇത് പാകമാകുമ്പോൾ വിത്ത് അകത്തുനിന്ന് കിളിച്ചിറങ്ങി കായ് പൊട്ടിപ്പോകുന്നതിനാൽ കൂടുതൽ ദിവസം സൂക്ഷിക്കാനും കഴിയില്ല. അകം പൊള്ളയായതിനാൽ ദിവസങ്ങൾക്കുള്ളിൽ നശിക്കുന്നു. തൊട്ടടുത്തുള്ള കാർഷിക വിപണികളിലും അഞ്ചൽ മാർക്കറ്റിലും ചാക്ക് കണക്കിന് എത്തിച്ചെങ്കിലും ആവശ്യക്കാരില്ലാതായി.ആർക്കും വേണ്ടാതായതോടെ പാകമായ വെള്ളരി ശേഖരിക്കാതെ കൃഷിയിടിത്ത് നശിക്കുകയാണ്. തനിക്ക് പറ്റിയ അബദ്ധം വെള്ളരിയുമായി എത്തി സദാനന്ദപുരത്തെ കൃഷി അധികൃതരെ അറിയിച്ചെങ്കിലും അവരും കൈമലർത്തിയെന്ന് സുബൈർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.