കായികതാരങ്ങൾ തീയിൽ കുരുത്തവർ ^മേയർ വി.കെ. പ്രശാന്ത്

കായികതാരങ്ങൾ തീയിൽ കുരുത്തവർ -മേയർ വി.കെ. പ്രശാന്ത് തിരുവനന്തപുരം: കായികതാരങ്ങൾ തീയിൽ കുരുത്തവരാണെന്നും അതുകൊണ്ടുതന്നെ ഏത് പ്രതിസന്ധിയെയും തരണംചെയ്യാനും അവർക്കു കഴിയുമെന്നും മേയർ വി.കെ. പ്രശാന്ത്. കാര്യവട്ടം സായി എൽ.എൻ.സി.പി.ഇയിലെ സമ്മർക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഏറ്റവുംവലിയ അവധിക്കാല കായിക പരിശീലനക്കളരിയാണ് സായിയിലേത്. ആയിരത്തിലധികം കുട്ടികളും രക്ഷാകർത്താക്കളും ഇവിടെയെത്തുന്നു. കായിക പരിശീലനം ശരീരത്തെ മാത്രമല്ല മനസ്സിനെയും ശക്തമാക്കും. ഇത്തരത്തിലുള്ള കായിക സംസ്കാരമാണ് രാജ്യത്ത് വളർന്നുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ.എം. ബീനാമോൾ അധ്യക്ഷത വഹിച്ചു. ഷൈനി വിത്സൺ മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്രതാരം പ്രിയങ്ക നായർ വിശിഷ്ടാതിഥിയായി. കായികതാരങ്ങളായ കെ.സി. ലേഖ, ഗീതു അന്ന ജോസ്, സുഭാഷ് ജോർജ്, ശർമ എസ്.പി. നായർ, സോണി ചെറുവത്തൂർ, രാധിക കപിൽദേവ്, പ്രിൻസിപ്പൽ ഡോ. ജി. കിഷോർ എന്നിവർ സംസാരിച്ചു. സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമി​െൻറ പരിശീലകൻ സതീവൻ ബാലൻ, കളിക്കാരായ ലിജോ എസ്, സജിത്ത് പൗലോസ്, എസ്. സീസൻ, ഫിസിയോ തെറപിസ്റ്റ് ഡോ. അരുൺ എസ്. മനോജ് എന്നിവരെ മേയർ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.