ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക്​ യാത്രികൻ മരിച്ചു

നെടുമങ്ങാട്: . പിന്നിലിരുന്ന് യാത്രചെയ്ത മുണ്ടേല കുഞ്ചുവീട് മേലെവീട്ടിൽ ജയകുമാർ (48) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരക്ക് കുമ്മിക്ക് സമീപമാണ് അപകടം. നെട്ടയത്ത് നിന്ന് ജയകുമാർ സുഹൃത്തായ അനിൽകുമാറി​െൻറ ബൈക്കിൽ വരുന്നതിനിടെ എതിർദിശയിൽ വന്ന ടിപ്പർ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തലയടിച്ച് നിലത്ത് വീണ ജയകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അനിൽ കുമാറിന് നിസ്സാര പരിക്കേറ്റു. ഭാര്യ ഐ. മണി (അംബിക). മക്കൾ: ജിഷ്ണു, ജയലക്ഷ്മി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.