വിഷുക്കിറ്റ്​ വിതരണം

തിരുവനന്തപുരം: യുവമോർച്ച വാമനപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിങ്ങമ്മല, കൊന്നമൂട് ആദിവാസി ഊരുകളിൽ വിഷു കൈനീട്ടമായി അരിയും ഉൽപന്നങ്ങളുമടങ്ങുന്ന ചെയ്തു. വിതരണം യുവമോർച്ച ജില്ലാ പ്രസിഡൻറ് ജെ.ആർ. അനുരാജ് നിർവഹിച്ചു. ഉരൂ മൂപ്പൻമാരായ ശ്രീധരൻ കാണി, വാസുദേവൻ കാണി എന്നിവരെ ആദരിച്ചു. മണ്ഡലം പ്രസിഡൻറ് വിഷ്ണു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പ്രശാന്ത്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി റെജി എന്നിവർ സംസാരിച്ചു. നേതാക്കളായ പ്രജീഷ്, ബീന, വിമൽ, അനുരാഗ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.