ഗാനമേളക്കിടെ സംഘർഷം: മൂന്നുപേർ കസ്​റ്റഡിയിൽ പോലീസുകാരടക്കം നിരവധി പേർക്ക്​ മർദനമേറ്റു

കഴക്കൂട്ടം: മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ സംഘർഷം. പൊലീസുകാരടക്കം നിരവധിപേർക്ക് പരിക്ക്. മൂന്നുപേർ കസ്റ്റഡിയിൽ. ഞായറാഴ്ച രാത്രിയാണ് സംഭവം. ഗാനമേളക്കിടെ ചിലർ പ്രശ്നങ്ങളുണ്ടാക്കി. ക്ഷേത്രഭാരവാഹികൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിെച്ചങ്കിലും ശാന്തമായില്ല. തുടർന്ന് പൊലീസും നടത്തിയ ശ്രമം വിഫലമാവുകയും അക്രമികൾ കസേരകൾ വലിച്ചെറിയുകയുമായിരുെന്നന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.