ഇ^ഹെൽത്ത്​ പദ്ധതി തുടങ്ങി

ഇ-ഹെൽത്ത് പദ്ധതി തുടങ്ങി മയ്യനാട്: ഗ്രാമപഞ്ചായത്തിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ മുഴുവൻ വീട്ടുകാരുടെയും വ്യക്തിഗതവിവരങ്ങളും രോഗവിവരങ്ങളും ശേഖരിച്ച് ആരോഗ്യവകുപ്പി​െൻറ സെർവറിലാക്കുന്നതാണ് പദ്ധതി. ആയിരംതെങ്ങ് കുടുംബക്ഷേമ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം നാസർ ഉദ്ഘാടനം നിർവഹിച്ചു. സുനീഷ്, സന്ധ്യ, ആശാ വർക്കർമാരായ ബിന്ദു, സലീമ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. മിന്നലിൽ ആറുവീടുകൾക്ക് നാശം ആയൂർ: മിന്നലിൽ പോരോത്ത് ആറ് വീടുകൾക്ക് നാശമുണ്ടായി. വൈദ്യുതോപകരണങ്ങളടക്കം കത്തിനശിച്ചു.- വേനൽ മഴയോടനുബന്ധിച്ചാണ് മിന്നൽ നാശംവിതച്ചത്. പോരേടം ഗണപതി നട നജ്ദ മൻസിലിൽ നസീർ, എ.എം ഹൗസിൽ എ. മുസ്തഫ, വേട്ടാൻചിറ അനീസ അനസ്, റൈസ്മിൽ ഷൈല മൻസിലിൽ അബ്ദുൽ ഹമീദ്, ദേവരാജൻ, റോഡുവിള വീട്ടിൽ ഷംസുദ്ദീൻ എന്നിവരുടെ വീടുകളിലാണ് നാശനഷ്ടമുണ്ടായത്. നസീറി​െൻറ വീട്ടിലുണ്ടായിരുന്ന അഞ്ച് പേരും മിന്നലിനെത്തുടർന്ന് ബോധരഹിതരായി. ഇതിൽ രണ്ട് പേരെ ചടയമംഗലം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടുകളിലെ മീറ്റർ ബോർഡുകൾ, വയറുകൾ, ഫാൻ എന്നിവ നശിച്ചു. കഴിഞ്ഞവർഷവും ഇവിടെയും പരിസരപ്രദേശങ്ങളിലും മിന്നലിൽ വൻനാശമുണ്ടായിരുന്നു. കെ.എസ്.ഇ.ബി, റവന്യൂ അധികൃതർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.