പട്ടികജാതി^ വർഗ ജനസംഖ്യാകണക്ക് കുറച്ചുകാണിച്ചു: കുണ്ടറ പഞ്ചായത്തിന് ഫണ്ട് കുറഞ്ഞു

പട്ടികജാതി- വർഗ ജനസംഖ്യാകണക്ക് കുറച്ചുകാണിച്ചു: കുണ്ടറ പഞ്ചായത്തിന് ഫണ്ട് കുറഞ്ഞു കുണ്ടറ: പട്ടികജാതി -വർഗ ജനവിഭാഗത്തി​െൻറ പഞ്ചായത്തിലെ ജനസംഖ്യാകണക്കിൽ ആയിരത്തിഅഞ്ഞൂറിലധികം പേരുടെ കുറവ് രേഖപ്പെടുത്തിയതോടെ പഞ്ചായത്തിന് നൽകുന്ന എസ്.സി, എസ്.ടി ഫണ്ടിൽ ധനകാര്യവകുപ്പ് കുറവുവരുത്തിയത് പ്രതിഷേധത്തിന് കാരണമായി. പഞ്ചായത്തിലെ പട്ടികജാതി-വർഗ ജനസംഖ്യയെക്കുറിച്ച് തെറ്റായ വിവരം ധനകാര്യവകുപ്പിനെത്തിച്ച ഉറവിടത്തെക്കുറിച്ചറിയാതെ പഞ്ചായത്തും. 2017--18 വർഷം 82,52,000 രൂപയാണ് പട്ടികജാതി വികസന ഫണ്ടായി ലഭിച്ചിരുന്നത്. അതിൽ 95 ശതമാനം തുക ചെലവഴിക്കുകയും ചെയ്തു. 2001ലെ സെൻസസ് പ്രകാരമാണ് 2017--18ൽ തുക അനുവദിച്ചിരുന്നത്. സെൻസസ് പ്രകാരം പട്ടികജാതി ജനസംഖ്യ 3,711 ആയിരുന്നു. എന്നാൽ, 2011-ലെ സെൻസസ് പ്രകാരം കുണ്ടറ ഗ്രാമപഞ്ചായത്തിൽ 1110 പേരാണ് ഉള്ളതെന്ന തെറ്റായ വിവരം ധനകാര്യവകുപ്പിന് ലഭിച്ചതിൻപ്രകാരം 2017--18ൽ ലഭിച്ചിരുന്ന തുകയുടെ 66 ശതമാനം തുകയിൽ കുറവ് വരുത്തിയാണ് 2018-19ൽ ഫണ്ട് അനുവദിച്ചിട്ടുള്ളത്. 2011-ൽ യഥാർഥ പട്ടികജാതി ജനസംഖ്യ 2001നെക്കാൾ കൂടുതലാണ്. കുണ്ടറ ഗ്രാമപഞ്ചായത്തിനെക്കാൾ എസ്.സി ജനസംഖ്യ കുറവുള്ള പഞ്ചായത്തുകളിൽ മുൻവർഷങ്ങളെക്കാൾ കൂടുതൽ തുക അനുവദിച്ചിട്ടുണ്ട്. സാധാരണഗതിയിൽ ഓരോ സാമ്പത്തികവർഷം കഴിയുന്തോറും പത്ത് ശതമാനം വർധനവ് വരുത്തിയാണ് തുക അനുവദിക്കാറുള്ളത്. ആ നിലയിൽ 90,77,000 രൂപ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് 28,25,000 രൂപയാണ് 2018--19 വർഷം എസ്.സി ഫണ്ടായി ലഭിച്ചിട്ടുള്ളത്. ഇത് വലിയ പ്രതിസന്ധിയാണ് പഞ്ചായത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം വീടുകളുടെ അറ്റകുറ്റപ്പണി, പഠനോപകരണ വിതരണം, ലാപ്ടോപ് വിതരണം, വൃദ്ധർക്ക് കട്ടിൽ, കുടിവെള്ള ടാങ്ക് വിതരണം, ഗാർഹിക കുടിവെള്ള കണക്ഷൻ, റോഡ് വികസനം തുടങ്ങിയ േപ്രാജക്ടുകൾ നടപ്പാക്കിയ ഗ്രാമപഞ്ചായത്തിന് എസ്.സി ഫണ്ടിൽ വന്നിട്ടുള്ള വൻ കുറവ് മൂലം പട്ടികജാതി കുടുംബങ്ങളെ സഹായിക്കാൻ േപ്രാജക്ടുകൾ ഏറ്റെടുക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. പ്രശ്നത്തി​െൻറ ഗൗരവം കണക്കിലെടുത്ത് അടിയന്തര തിരുത്തൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുണ്ടറ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു രാജേന്ദ്രൻ ധനമന്ത്രിക്കും വകുപ്പിനും നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.