കുട്ടിക്ക്​ എച്ച്​.​െഎ.വി ബാധി​െച്ചന്ന്​ കരുതുന്ന സംഭവം; രക്​തം വീണ്ടും പരിശോധിക്കണമെന്ന വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ ആർ.സി.സി നടപടി സ്വീകരിച്ചില്ല

തിരുവനന്തപുരം: രക്താർബുദം പിടിപെട്ട് ചികിത്സക്കിടെ എച്ച്.ഐ.വി ബാധിെച്ചന്ന് കരുതുന്ന കുട്ടിയുടെ രക്തം വീണ്ടും പരിശോധിക്കണമെന്ന വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കാന്‍ ആര്‍.സി.സിക്ക് ആയില്ല. ഇതുസംബന്ധിച്ച കേസ് നിലനില്‍ക്കുന്നതിനാലാണ് നടപടി വൈകിയതെന്നാണ് ആർ.സി.സി വിശദീകരണം. പക്ഷേ, രോഗം മൂർച്ഛിച്ച് കുട്ടി കഴിഞ്ഞദിവസം മരിക്കുകയുംചെയ്തു. ആര്‍.സി.സിയിലെ ചികിത്സക്കിടെ കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചെന്നായിരുന്നു ആരോപണം. ആര്‍.സി.സിയിൽ നടത്തിയ ആദ്യ പരിശോധനയില്‍ അണുബാധ കണ്ടെത്തിയിരുന്നു. എച്ച്.ഐ.വി ബാധിച്ച ആളില്‍നിന്ന് ആര്‍.സി.സി േശഖരിച്ചിരുന്ന രക്തം കുത്തിെവച്ചതാകാം ഇതിന് കാരണമെന്നായിരുന്നു കരുതിയിരുന്നത്. സംഭവം വിവാദമായതോടെ കൂടുതല്‍ സ്ഥിരീകരണത്തിന് കുട്ടിയെ ചെന്നൈയിലെ ലാബില്‍ പരിശോധനക്കയച്ചെങ്കിലും വൈറസ് സാന്നിധ്യം ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. കൂടുതല്‍ വ്യക്തതക്കായാണ് ആര്‍.സി.സി വീണ്ടും ഡൽഹിയിലെ വിദഗ്ധസമിതിയെ സമീപിച്ചത്. പരിശോധനക്ക് വീണ്ടും രക്തസാമ്പിള്‍ അയക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു. ഒരാഴ്ചമുമ്പ് ഇതിനുള്ള അറിയിപ്പ് ആര്‍.സി.സിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച കേസ് ഹൈകോടതിയില്‍ നടക്കുന്നതിനാല്‍ സാമ്പിള്‍ ഇപ്പോള്‍ എടുക്കേണ്ടെന്നായിരുന്നു ആര്‍.സി.സിക്ക് ലഭിച്ച നിയമോപദേശം. ഇതേത്തുടര്‍ന്നാണ് സാമ്പിള്‍ എടുക്കാതിരുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ആര്‍.സി.സി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യനും അറിയിച്ചു. കുട്ടിയുടെ മരണകാരണം എച്ച്.ഐ.വി മൂലമല്ലെന്നും ആര്‍.സി.സി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടിയുടെ രക്തസാമ്പിളും ആന്തരികാവയവങ്ങളും മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ടും സൂക്ഷിക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നില്ല എന്നത് ഇതിന് തടസ്സമാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.