എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച 17കാരൻ പിടിയിൽ

കരമന: എട്ടാം ക്ലാസുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച പതിനേഴുകാരൻ അറസ്റ്റിൽ. പതിനാലുകാരിയെ മൂന്നിന് നരുവാമൂട് സ്വദേശിയായ പതിനേഴുകാരൻ പ്രാവച്ചമ്പലം ചേമ്പിലാവിളയുള്ള ആളില്ലാവീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ കരമന പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് അറസ്റ്റ്. 17 വയസ്സ് മാത്രമുള്ള പ്രതിക്ക് നെയ്യാറ്റിൻകര സ്വദേശിനിയായ ഭാര്യയും അതിൽ ഒരുവയസ്സുള്ള കുട്ടിയുമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫോർട്ട് അസിസ്റ്റൻറ് കമീഷണർ ദിനിൽ, കരമന പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീകാന്ത് ആർ.എസ്, സി.പി.ഒ ശ്രീനാഥ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.