മഴക്കാലപൂർവ ശുചീകരണ പരിപാടി ഇന്ന്​ ആരംഭിക്കും

തിരുവനന്തപുരം: നഗരസഭയുടെ മഴക്കാലപൂർവ ശുചീകരണ പരിപാടികൾ വ്യാഴാഴ്ച ആരംഭിക്കും. 24 വരെയുള്ള പ്രവർത്തന പരിപാടിയുടെ കലണ്ടറിന് ബുധനാഴ്ച നടന്ന യോഗത്തിൽ രൂപം നൽകി. വാർഡ് ശുചിത്വാരോഗ്യ സമിതികൾ യോഗം ചേർന്ന് വളൻറിയർമാരെയും അവരുടെ പ്രവർത്തന മേഖലയും നിശ്ചയിച്ചാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് വിവിധ ദിവസങ്ങളിലായി ഗൃഹസന്ദർശനം, ഉറവിട നശീകരണ പ്രവർത്തനങ്ങൾ, മാലിന്യ കൂമ്പാരങ്ങൾ വൃത്തിയാക്കൽ, ഫോഗിങ്, ക്ലോറിനേഷൻ, എലിവിഷ വിതരണം, മൈക്ക് അനൗൺസ്മ​െൻറ്, ഓടശുചീകരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണ കാമ്പയിൻ, തോട്, പുഴ എന്നിവയിലെ തടസ്സങ്ങൾ നീക്കം ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ നടക്കും. ഇതുസംബന്ധിച്ച് നടന്ന യോഗം മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഇൗസ്റ്റൽ സോങ് സർവിസ് തിരുവനന്തപുരം: വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇൗസ്റ്റർ സോങ് സർവിസിൽ റവ. ഗീവർഗീസ് കുറ്റിയിൽ ഇൗസ്റ്റർ സന്ദേശം നൽകി. വൈ.എം.സി.എ വൈസ് പ്രസിഡൻറ് പി.പി. വർഗീസ് അധ്യക്ഷതവഹിച്ചു. സ്പിരിച്വൽ പ്രോഗ്രാംസ് ചെയർമാൻ ഡോ. കെ.ടി. ചെറിയാൻ പണിക്കർ, ജനറൽ സെക്രട്ടറി ഷാജി ജയിംസ് എന്നിവർ സംസാരിച്ചു. തിരുവനന്തപുരം വൈ.എം.സി.എ ക്വയർ, അല്ലേലൂയാ മ്യൂസിക് ടീം, നെയ്യാറ്റിൻകര ലാവൻഡേഴ്സ് ക്വയർ, ട്രിവാൻഡ്രം ഗോസ്പൽ കോറസ്, വെങ്ങാനൂർ വൈ.എം.സി.എ ക്വയർ, ട്രിവാൻഡ്രം ഇൗസ്റ്റേൺ വോയ്സസ്, ട്രിവാൻഡ്രം കോറിസ്റ്റേഴ്സ് അസോസിയേഷൻ എന്നീ ക്വയർ സംഘങ്ങൾ ഇൗസ്റ്റർ ഗാനങ്ങൾ ആലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.