'നഗരൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം'

കിളിമാനൂർ: ആറ്റിങ്ങൽ-കിളിമാനൂർ റോഡിലെ പ്രധാന കവലയായ നഗരൂരിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണണമെന്ന് നഗരൂർ പ്രിയദർശിനി ജനക്ഷേമവികസന സമിതി വാർഷികയോഗം ആവശ്യപ്പെട്ടു. എം.എസ്. ജുനൈദ് അധ്യക്ഷതവഹിച്ചു. നടൻ ഷാജു ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്തു. പി.ജി. സുധീശൻ സ്വാഗതം പറഞ്ഞു. യോഗത്തോടനുബന്ധിച്ച് അനുമോദനം, ആദരിക്കൽ ചടങ്ങുകളും ചികിത്സാ ധനസഹായ വിതരണം എന്നിവയും സംഘടിപ്പിച്ചു. നൗഷാദ്, ഗോപി ,ഗിരീശൻ, സജീവ് ശിവപുരം, വിപിൻദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.എസ് ജുനൈദ് (പ്രസി.), ഗോപി (വൈ. പ്രസി.), പി.ജി. സുധീശൻ (ജന. സെക്ര.), രാജൻ (ജോ. സെക്ര.), കെ. മോഹനൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.