തിരുവനന്തപുരം വിമാനത്താവളത്തിൽ വിദേശ കറൻസികളും സിഗററ്റും പിടികൂടി

വള്ളക്കടവ്: വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപ വിലവരുന്ന വിദേശ കറൻസികളും മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന വിദേശ സിഗററ്റും തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം പിടികൂടി. കൊല്ലം ഒാച്ചിറ സ്വദേശി സോണി രാധാകൃഷ്ണൻ ചന്ദ്രികയിൽ നിന്നുമാണ് വിദേശ കറൻസികൾ പിടികൂടിയത്. ദുബൈയിൽ നിെന്നത്തിയ ഇൻഡിഗോ 6 ഇ 039 നമ്പർ വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇയാൾ ഷൂവിനുള്ളിൽ കറൻസി ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പരിശോധനക്കിടെ സംശയംതോന്നിയ ഇയാളെ വിശദമായി പരിശോധന നടത്തിയതിനെ തുടർന്നാണ് യു.എസ് ഡോളർ, യു.എ.ഇ ദിർഹം, സൗദി റിയാൽ തുടങ്ങിയ കറൻസികൾ ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. വിവിധ വിമാനങ്ങളിലെത്തിയ ഏഴ് കാസർകോട് സ്വദേശികൾ, ഒരു മുംെെബ സ്വദേശി എന്നിവരിൽനിന്ന് 244 കാർട്ടൺ വിദേശ സിഗററ്റുകളാണ് പിടികൂടിയത്. ചെറിയ കാർട്ടണുകളാക്കി ലഗേജിനുള്ളിൽ ഒളിപ്പിച്ചാണ് സിഗററ്റുകൾ കടത്താൻ ശ്രമിച്ചത്. കസ്റ്റംസി​െൻറ എക്സ്റേ പരിശോധനയിൽ ഇത് കണ്ടെത്തുകയായിരുന്നു. കസ്റ്റംസ് അസിസ്റ്റൻറ് കമീഷണർ ജെ. ദാസ്, സൂപ്രണ്ടുമാരായ ബോബി അലോഷ‍്യസ്, സീതാരാമൻ, സനോബ്, ഇൻസ്പെക്ടർ അജിത്ഗുപ്ത എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. ഇത്രയുമധികം സിഗററ്റ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്തി കാസർകോട് എത്തിക്കുകയായിരുന്നു ലക്ഷ‍്യം. വിദേശത്തുനിന്ന് സിറഗറ്റ് കടത്തുന്നത് കൊച്ചിയിലും കരിപ്പൂരിലും വ‍്യാപകമായി പിടിക്കാൻ തുടങ്ങിയതോടെയാണ് കള്ളക്കടത്ത് സംഘങ്ങൾ തിരുവനന്തപുരം വിമാനത്താവളം തെരഞ്ഞടുത്തതെന്നും കാസർകോട് സ്വദേശികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.