തടഞ്ഞ ക്ഷേമ പെൻഷനുകൾ ഉടൻ നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: സർക്കാറി​െൻറ വെബ്സൈറ്റ് തകരാറിലാണെന്ന ന്യായംപറഞ്ഞ് മുടക്കിയ ക്ഷേമപെൻഷനുകൾ അടിയന്തരമായി വിതരണംചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പെൻഷനുകൾ ലഭിക്കാത്തതുകാരണം നിർധനർ അനുഭവിക്കുന്ന ദുരിതം സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്ന് കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശംനൽകി. നടപടി സ്വീകരിച്ചശേഷം ചീഫ് സെക്രട്ടറി, ധന സെക്രട്ടറി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവർ 30 ദിവസത്തിനകം വിശദീകരണം ഫയൽ ചെയ്യണമെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. ആയിരക്കണക്കിന് നിർധനരാണ് ക്ഷേമപെൻഷനുകൾ യഥാസമയം ലഭിക്കാത്തതുകാരണം പ്രതിസന്ധി നേരിടുന്നതെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. ഇതിൽ ഭിന്നശേഷിക്കാരും ഭർത്താവ് മരിച്ചവരും അവിവാഹിതരായ സ്ത്രീകളുമുണ്ട്. ക്ഷേമപെൻഷൻ ലഭിക്കാത്തതി​െൻറ കാരണം ആരോപിച്ച് ചെന്നാൽ സർക്കാറി​െൻറ വെബ്സൈറ്റ് പ്രവർത്തനക്ഷമമല്ലെന്ന് പറയും. ക്ഷേമപെൻഷനുള്ള അപേക്ഷകൾ സർക്കാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. ക്ഷേമപെൻഷനുകൾ സംബന്ധിച്ച് 2016ലെ അപേക്ഷകൾ മാത്രമാണ് സർക്കാർ പരിഗണിച്ചിട്ടുള്ളത്. 2017 മാർച്ചിന് ശേഷം സമർപ്പിച്ച അപേക്ഷകൾ പരിഗണിച്ചിട്ടില്ല. 30 ദിവസത്തിനകം എതിർകക്ഷികൾ റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.