ബ്ലോക്ക് പഞ്ചായത്തിനു മുന്നില്‍ കോണ്‍ഗ്രസ്​ നിരാഹാര സമരം ഏട്ട് ദിവസം പിന്നിട്ടു

വെള്ളറട: ബ്ലോക്ക് പഞ്ചായത്തിനു മുന്നില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നടത്തുന്ന നിരാഹാര സമരം ഏട്ട് ദിവസം പിന്നിട്ടു. വികലാംഗര്‍ക്ക് ബൈക്ക് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് അംഗങ്ങളും വികലാംഗരും നിരാഹാര സമരം ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തില്‍ വികലാംഗര്‍ക്ക് മുച്ചക്ര ബൈക്ക് നല്‍കുന്നതിന് തീരുമാനിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് േപ്രാജക്ട് പാസാക്കിയത്. 35 അംഗപരിമിതരെ തെരഞ്ഞെടുക്കുകയും പരിശീലനം നല്‍കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബൈക്ക് കൈമാറും മുമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തടസ്സവാദമുന്നയിച്ച് ബൈക്ക് വിതരണത്തെ തടയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരാഹാര സമരം ആരംഭിച്ചത്. പഞ്ചായത്ത് അംഗം അരുണ്‍ സി.പിയാണ് നിരാഹാരസമരം നടത്തുന്നത്. ആര്യന്‍കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സമരം ഏറ്റെടുത്തു. മണ്ഡലം പ്രസിഡൻറ് സ്റ്റീഫന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സ്റ്റാന്‍ലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.